ഒടുവിൽ പ്രധാനാധ്യാപക നിയമന ഉത്തരവിറങ്ങി; 209 പേർക്ക് പ്രധാനാധ്യാപകരായും 13 പേർക്ക് എ.ഇ.ഒമാരായും നിയമനം

ക​ൽ​പ​റ്റ: ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​ടു​വി​ൽ വി​ജ്ഞാ​പ​ന​മി​റ​ക്കി. 209 പേ​രെ​യാ​ണ് സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ​യി​ലൂ​ടെ നി​യ​മി​ച്ച​ത്. കൂ​ടാ​തെ 13 എ.​ഇ.​ഒ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​മ്പേ എ​ച്ച്.​എം ത​സ്തി​ക​ക​ൾ നി​ക​ത്തി ഉ​ത്ത​ര​വി​റ​ങ്ങാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ ഓ​ണാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം ന​ട​ത്തി​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ​യും ഹൈ​സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടേ​യും ത​സ്തി​ക​യി​ലേ​ക്ക് 222 പേ​രെ നി​യ​മി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ്കൂ​ൾ തു​റ​ന്ന് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും 1229 ഹൈ​സ്കൂ​ളു​ക​ളു​ള്ള സം​സ്ഥാ​ന​ത്ത് 20 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ ബാ​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​രു​ന്നി​ല്ല.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ന്നി​ട്ടും നി​യ​മ​ന കാ​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ്ഥാ​പ​ന മേ​ധാ​വി​ക​ളാ​യി സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് അ​ര്‍ഹ​രാ​യ അ​ധ്യാ​പ​ക​രെ അ​ത​ത് അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള മാ​സ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ നി​യ​മി​ക്കു​ന്ന രീ​തി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ജൂ​ണ്‍ മാ​സം സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പേ പു​തി​യ പ്ര​ധാ​നാ​ധ്യാ​പ​ക​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നും സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​മ​ട​ക്കം ന​ട​ത്താ​നു​മാ​ണ് വേ​ന​ല​വ​ധി​ക്കാ​ല​ത്തു​ത​ന്നെ നി​യ​മ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​ത്. എം.​എ. ഖാ​ദ​ര്‍ ചെ​യ​ര്‍മാ​നാ​യ മി​ക​വി​നാ​യു​ള്ള സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ര്‍ട്ടി​ലും ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​ത​ത് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ ന​ൽ​കു​ന്ന പ്ര​മോ​ഷ​ൻ ലി​സ്റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് എ​ജു​ക്കേ​ഷ​ൻ (ഡി.​ജി.​ഇ) പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​മോ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് അ​വ​സാ​ന അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​ത്. ക​ഴി​ഞ്ഞ ജൂ​ൺ 15ന് ​പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ട്രാ​ൻ​സ്ഫ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നെ​ങ്കി​ലും പ്ര​മോ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഉ​പ​ജി​ല്ല​ക​ളി​ലും ഇ​പ്പോ​ൾ ശാ​സ്ത്ര​മേ​ള​ക​ളും കാ​യി​ക മേ​ള​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്.

സ്കൂ​ളു​ക​ളി​ലെ പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, അ​ധ്യാ​പ​ക​രു​ടെ ക്ലാ​സ് ത​ല പ​രി​ശോ​ധ​ന​യ​ട​ക്ക​മു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, അ​ധ്യാ​പ​ക-​അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന-​വേ​ത​ന കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം സ്കൂ​ൾ മേ​ധാ​വി​യു​ടെ സാ​ന്നി​ധ്യം അ​ത്യാ​വ​ശ്യ​മാ​ണ്. ആ​ദ്യ​മാ​യാ​ണ് സ്ഥാ​പ​ന മേ​ധാ​വി​യു​ടെ ക​സേ​ര​ക​ള്‍ ഇ​ത്ര​യ​ധി​കം ഒ​ഴി​ഞ്ഞു​കി​ട​ന്നി​രു​ന്ന​ത്. 

Tags:    
News Summary - Appointment order of the headmaster; 209 appointed as head teachers and 13 appointed as AEOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.