കൊച്ചി: പൂജ ആവശ്യത്തിനടക്കം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന പരാതിയിൽ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് സൂര്യ സുരേന്ദ്രൻ എന്ന യുവതി മരിച്ച സംഭവത്തിന് പിന്നാലെ സർക്കാറിന് നൽകിയ പരാതി തീർപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരളിപ്പൂവ് ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സി. ഗിരീഷാദാസ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
പൂജയിലടക്കം അരളിപ്പൂവ് ഉപയോഗിക്കുന്നത് കേരളത്തിൽ പതിവാണ്. ഇതിനിടെയാണ് യുവതിയുടെ മരണത്തെ തുടർന്ന് അരളിപ്പൂവ് നിരോധനം ആവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയത്. ഇതിൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. മലബാർ ദേവസ്വം ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും പൂജ ആവശ്യത്തിന് ഇത് ഉപയോഗിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.