പത്തനംതിട്ട: വിമാനത്താവള വിരുദ്ധ സമരം അരങ്ങേറിയ ആറന്മുളയിൽ ഇപ്പോൾ വിമാനത്താ വളവുമില്ല, മിച്ചഭൂമിയുമില്ല. വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതോടെ മിച്ചഭൂമിയായി സർക്കാർ ഏെറ്റടുത്ത ഭൂമി ഉടമയുടെ കൈവശവുമായി. മിച്ചഭൂമി കേസിൽ നടന്നത് വൻ അട്ടിമ റിയാണ്.
വിമാനത്താവള വിരുദ്ധ സമരത്തിനു നേതൃത്വം നൽകിയ ഇടതുപക്ഷത്തിെൻറ നേത ൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നയുടൻ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചി രുന്നു. വിമാനത്താവളത്തിനായി ഭൂപരിഷ്കരണ നിയമം ലംഘിച്ച് വാങ്ങിയ 293 ഏക്കർ കോഴഞ്ചേ രി താലൂക്ക് ലാൻഡ് ബോർഡ് 2017 ജൂലൈ 12ന് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതിനെതിരെ, ഭൂവുടമയും വിമാനത്താവള പദ്ധതിയുടെ ആദ്യ ഉപജ്ഞാതാവുമായ എബ്രഹാം കലമണ്ണിൽ ഹൈകോടതിയെ സമീപിച്ച് 2017 ആഗസ്റ്റ് എട്ടിന് സ്റ്റേ നേടി.
ഇതോടെ ഭൂമി വീണ്ടും കലമണ്ണിലിനു സ്വന്തമായി. ഹൈകോടതി ഉത്തരവ് വന്ന് രണ്ടു വർഷം പിന്നിട്ടിട്ടും സ്റ്റേ നീക്കാൻ ഇതുവരെ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടിെല്ലന്ന് കോഴഞ്ചേരി ലാൻഡ് ബോർഡിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. അഡ്വക്കറ്റ് ജനറലിെൻറ ഓഫിസിൽനിന്ന് ലഭിച്ചതും ഇതേ മറുപടിയാണ്.
സ്റ്റേ നീക്കാൻ കോടതിയിൽ അപേക്ഷ നൽകിയാൽ മാത്രം മതി. എന്നാൽ അതിനുപോലും തുനിയാത്തതിനു പിന്നിൽ വമ്പൻ ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ട്. കലമണ്ണിലിനു ഭൂമി നഷ്ടപ്പെടാതിരിക്കാൻ നടന്ന ഉന്നതതല ഒത്തുകളിയാണ് പിന്നിലെന്നും ആരോപണമുണ്ട്. കേസ് ൈകകാര്യം ചെയ്തത് സി.പി.ഐയിലെ പ്രമുഖ നേതാവായ അഭിഭാഷകനാണ്. ആറന്മുള പുഞ്ചപ്പാടം നികത്തി വിമാനത്താവളം നിർമിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരവുമായി ഇടതുപക്ഷമടക്കമുള്ള സംഘടനകൾ രംഗത്തുവന്നത്. പദ്ധതി ഉേപക്ഷിച്ചെങ്കിലും അവിടെ നെൽകൃഷി പുനരാരംഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നെൽവിത്ത് വിതച്ചത് വിമാനത്താവള ഭൂമിയിലായിരുന്നില്ല.
അതിനോട് ചേർന്ന നെൽപാടത്തായിരുന്നു. മുഖ്യമന്ത്രി വിതച്ച നെല്ല് കൊയ്ത ശേഷം തുടർകൃഷിയും നടന്നില്ല. കൃഷി തുടർന്ന് നടത്താഞ്ഞതിനു പിന്നിലും ഭൂമി ഉടമക്ക് തന്നെ വിട്ടുനൽകുകയെന്ന താൽപര്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മിച്ചഭൂമിയിൽ കുടിൽകെട്ടി കഴിയുന്നവരെ മാറ്റിപാർപ്പിക്കാൻ ഭൂവുടമ ശ്രമം നടത്തുന്നുവെന്ന് കുടിലുകളിൽ കഴിയുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.