മണ്ണഞ്ചേരി (ആലപ്പുഴ): സുഹൃത്തുക്കൾ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ മർദനമേറ്റ് ഒരാൾ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വര കാടി ബിജു (48) ആണ് മരിച്ചത്. സുഹൃത്ത് വര കാടി മനോജ് കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളത്ത് ഒന്നിച്ച് കൂലിപണിക്ക് പോകുന്ന ഇവർ തിങ്കളാഴ്ച മദ്യപിച്ചെത്തി വഴി നീളെ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ക്ഷേത്രത്തിനു സമീപമാണ് തല്ലുണ്ടായത്. പിന്നീട് ബിജു താമസിക്കുന്ന വീടിന് സമീപമെത്തിയപ്പോൾ പത്തൽ വടി ഉപയോഗിച്ച് ബിജുവിനെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മർദനമേറ്റ് വീണ ബിജുവിനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. ചേർത്തല ഗവ താലൂക്ക് ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. മുൻവൈരാഗ്യമാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.