അരിക്കൊമ്പൻ: പാലക്കാട് മുതലമടയിൽ ഹർത്താൽ തുടങ്ങി

മുതലമട: ഇടുക്കിയിലെ ചിന്നക്കനാലിൽ ദുരിതം തീർക്കുന്ന കാട്ടാന അരിക്കൊമ്പനെ പാലക്കാട് പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ സർവകക്ഷി സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ ആചരിക്കുന്നത്. അത്യാവശ്യ ആതുരസേവന വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ സർവിസ് നടത്തരുതെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങളും മറ്റു വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമെന്ന് സമരക്കാർ അറിയിച്ചു. സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി, ജനതാദൾ, മുസ്‍ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് സർവകക്ഷി സമരസമിതിയിലുള്ളത്. സി.പി.എം ഹർത്താൽ നിന്ന് മാറിനൽക്കുകയാണ്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരെ ഇന്നലെ കർഷകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അരിക്കൊമ്പനെ വനം വകുപ്പ് ജൈവായുധമായി മലയോര മേഖലയിലെ ജനവാസ മേഖലക്ക് നേരെ പ്രയോഗിക്കുകയാണെന്നും ആനയെ പറമ്പിക്കുളത്ത് വിടാൻ അനുവദിക്കില്ലെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികൾ പറഞ്ഞു.

അധികാരികളുടെ മനസ്സിൽ വെളിച്ചം എത്തിക്കാൻ എന്ന ലക്ഷ്യവുമായി പകൽ വെളിച്ചത്തിലും കത്തിച്ചുവെച്ച റാന്തലുകളും പ്ലക്കാർഡുകളും പിടിച്ച് നൂറുകണക്കിന് മലയോരവാസികൾ പ്രതിഷേധ മാർച്ചിൽ അണിനിരന്നു. 

Tags:    
News Summary - Arikomban: Hartal started at Muthalamada in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.