ആയുധങ്ങള്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷന്‍ കമീഷന്റെ ഉത്തരവനുസരിച്ച് ജില്ലാ ഭരണ കേന്ദ്രത്തില്‍ രൂപീകരിച്ചിട്ടുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ എല്ലാ ആയുധ ലൈസന്‍സികളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് എറണാകുളം കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന പക്ഷം ആയുധനിയമവും ചട്ടങ്ങളും, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 188 എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

മാര്‍ച്ച് 20 ന് കലക്ടറേറ്റില്‍ കൂടിയ സ്‌ക്രീനിങ് കമ്മിറ്റി മുന്‍പാകെ ലഭിച്ച 29 അപേക്ഷകളില്‍ 26 എണ്ണം അനുവദിക്കാനും മൂന്ന് എണ്ണം നിരസിക്കുവാനും തീരുമാനിച്ചു .അടുത്ത സ്‌ക്രീനിങ് കമ്മിറ്റി മാര്‍ച്ച് 27 ന് ഉച്ച കഴിഞ്ഞ് 2.30 ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ചേരും.

ആയുധം കൈവശം വെക്കുന്നതിന് അനുമതി ആവശ്യമുള്ളവര്‍ അപേക്ഷയും ആയുധ ലൈസന്‍സിന്റെ പകര്‍പ്പും അപേക്ഷപ്രകാരമുള്ള മറ്റു രേഖകളും മാര്‍ച്ച് 27 നകം കലക്ടര്‍ മുന്‍പാകെ സമര്‍പ്പിക്കണം.

Tags:    
News Summary - Arms must be surrendered immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.