വിമാനത്തിൽ പ്രതിഷേധിച്ച മൂന്നാമൻ ഒളിവിൽ; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നംഗ യൂത്ത് കോൺഗ്രസുകാരിൽ ഒരാൾ ഒളിവിൽ. സുനിത് കുമാർ എന്നയാളാണ് ഒളിവിൽ പോയിരിക്കുന്നത്. പ്രതിഷേധത്തിന് ശേഷം ഇയാൾ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് പോകുകയായിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സുനിത് കുമാറാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധിച്ച യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ്​ ഫ​ർ​സി​ൻ മ​ജീ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​കെ. ന​വീ​ൻ കു​മാ​ർ എന്നിവരെയാണ് പിടികൂടിയത്. കേസിൽ ഫ​ർ​സി​ൻ മ​ജീ​ദ് ഒന്നാം പ്രതിയും ന​വീ​ൻ കു​മാ​ർ രണ്ടാം പ്രതിയുമാണ്. വധശ്രമം, ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, എയർക്രാഫ്‌ട്‌ ആക്ട്‌ പ്രകാരമുള്ള വകുപ്പുകൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ ​മുഖ്യമന്ത്രി കണ്ണൂ​രി​ൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന വി​മാ​ന​ത്തിലാണ് യൂ​ത്ത്​ കോ​ൺ​​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രുടെ പ്രതിഷേധമുണ്ടായത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 3.50നു ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 72 പേ​രു​ള്ള 6-ഇ 7407 ​ന​മ്പ​ർ ഇ​ൻ​ഡി​ഗോ വി​മാ​നത്തിൽ എ​ട്ടം​ഗ ക​മാ​ൻ​ഡോ​ക​ളു​മാ​യാണ് മു​ഖ്യ​മ​ന്ത്രി ക​യ​റി​യത്. വിമാനം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങവെ​ ഇവർ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​. ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ഇ​വ​രെ ത​ട​യു​ക​യും ത​ള്ളി മാ​റ്റു​ക​യും ചെ​യ്തു.

അതേസമയം, ഇവർ മദ്യപിച്ചിരുന്നെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ വാദത്തിന് തെളിവില്ല. തങ്ങളെ പരിശോധനക്ക് വിധേയരാക്കണമെന്ന് പിടിയിലായ പ്രവർത്തകരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന മെഡിക്കൽ കോളജിൽ നടന്നില്ല. പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'മുദ്രാവാക്യം പോലും ശരിയായി വിളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, മദ്യപിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നു' എന്നാണ് ഇ.പി ജയരാജൻ ആരോപിച്ചിരുന്നത്. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

Tags:    
News Summary - arrest of those Youth Congress workers protested in flight were recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.