ലാ​ബി​ൽ​നി​ന്ന്​ നി​ർ​മി​ച്ച വ​ജ്ര​വു​മാ​യി പി.​ആ​ർ. സാ​യ്​​രാ​ജ്, മി​ഥു​ൻ അ​ജ​യ്, മു​നീ​ർ മു​ജീ​ബ്​ 

ലാബിൽ പിറന്നൂ, വജ്രം; പ്ര​കൃ​തി​ദ​ത്ത വ​ജ്ര​ത്തി​ന്‍റെ പ​ത്തി​ലൊ​ന്ന്​ വി​ല മാ​ത്രം

ആ​ല​പ്പു​ഴ: ​ഖ​ന​നം ചെ​യ്​​തെ​ടു​ക്കു​ന്ന വ​ജ്ര​ത്തെ വെ​ല്ലു​ന്ന​ത്​​ ലാ​ബി​ൽ നി​ർ​മി​ച്ച്​​ യു​വ​മ​ല​യാ​ളി സം​രം​ഭ​ക​ർ. ആ​ഭ​ര​ണ​വ്യ​വ​സാ​യ​ത്തി​ൽ​ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന്​ വ​ഴി​വെ​ക്കു​ന്ന ‘ലാ​ബ്​ ഗ്രോ​ൺ ഡ​യ​മ​ണ്ട്​’ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്​​ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൂ​വ​ർ​സം​ഘ​മാ​ണ്. ‘എ​ലി​ക്സ​ർ ജ്യു​വ​ൽ​സ്​’ എ​ന്ന ബ്രാ​ൻ​ഡി​ൽ ഓ​ൺ​ലൈ​നി​ൽ വ്യാ​പാ​ര​വും തു​ട​ങ്ങി. യു.​എ​സ് അ​ട​ക്ക​മു​ള്ള വി​ദേ​ശ​വി​പ​ണി​യി​ലാ​ണ്​ കൂ​ടു​ത​ൽ ക​ച്ച​വ​ടം. കേ​ര​ള​ത്തി​ല​ട​ക്കം വി​പ​ണി​ശൃം​ഖ​ല നി​യ​ന്ത്രി​ക്കാ​ൻ കൊ​ച്ചി​യി​ലും കൊ​ല്ല​ത്തും ഓ​ഫി​സും തു​റ​ന്നി​ട്ടു​ണ്ട്.

ലാ​ബി​ലാ​ണ്​ പി​റ​വി​യെ​ങ്കി​ലും പ്ര​കൃ​തി​ദ​ത്ത വ​ജ്ര​ത്തി​ന്‍റെ അ​തേ​നി​ല​വാ​ര​വും ഗു​​ണ​​മേ​ന്മ​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​​ വി​പ​ണ​നം. പ്ര​കൃ​തി​യി​ല്‍ വ​ജ്രം രൂ​പം കൊ​ള്ളു​ന്ന​തി​ന്‍റെ ഓ​രോ ഘ​ട്ട​വും ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​ക​ര്‍ത്തി​യാ​ണ് കൃ​ത്രി​മ വ​ജ്ര​നി​ർ​മാ​ണം. വ​ലു​പ്പം, ആ​കൃ​തി, ഗു​ണ​ങ്ങ​ള്‍ എ​ന്നി​വ ഇ​ഷ്ടാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്കാം. കാ​ര്‍ബ​ണ്‍ വ​ജ്ര​മാ​കു​ന്ന​തി​നു​ള്ള ഉ​യ​ര്‍ന്ന ചൂ​ടും മ​ര്‍ദ​വും ലാ​ബി​ല്‍ ഒ​രു​ക്കും. ലാ​ബി​ല്‍ 1500-1800 ഡി​ഗ്രി ചൂ​ട് കാ​ര്‍ബ​ണി​ന് ന​ല്‍കും. അ​ഞ്ചു​മു​ത​ൽ എ​ട്ട്​ ആ​ഴ്ച​വ​രെ 1500 ഡി​ഗ്രി​ക്കു​മു​ക​ളി​ൽ താ​പ​നി​ല​യി​ലും ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ലും കാ​ർ​ബ​ൺ ക​ട​ത്തി​വി​ടു​ന്ന​താ​ണ് രീ​തി. 10 സെ​ന്‍റ്​ (0.01 ഗ്രാം) ​കാ​ർ​ബ​ണി​ൽ​നി​ന്ന് 40 കാ​ര​റ്റ് (എ​ട്ട് ഗ്രാം) ​വ​ജ്രം ഉ​ൽ​പാ​ദി​പ്പി​ക്കാം. പ്ര​കൃ​തി​ദ​ത്ത വ​ജ്ര​ത്തി​ന്‍റെ പ​ത്തി​ലൊ​ന്ന്​ വി​ല മാ​ത്ര​മേ ഇ​തി​ന്​ വ​രൂ.

സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ജ്രം വി​ല കു​റ​ച്ച്​ വാ​ങ്ങാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ൽ യ​ഥാ​ർ​ഥ വ​ജ്ര​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​യും പ​രി​ശു​ദ്ധി​യും നി​ല​നി​ർ​ത്തി​യാ​ണ്​ നി​ർ​മാ​ണ​മെ​ന്ന്​ ബി​സി​ന​സ്​ പ​ങ്കാ​ളി​യാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​നീ​ർ മു​ജീ​ബ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത്​ രൂ​പ​പ്പെ​ട്ട സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നാ​ണ്​ സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ പി​റ​വി. പ്ര​കൃ​തി​ദ​ത്ത വ​ജ്ര​നി​ര്‍മാ​ണ​ത്തെ​ക്കാ​ള്‍ കു​റ​ച്ച്​ സ​മ​യ​വും വി​ഭ​വ​ങ്ങ​ളും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും മ​തി​യെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത. പ്ര​കൃ​തി​ദ​ത്ത​വ​ജ്രം ഒ​രു കാ​ര​റ്റി​ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ്​ വി​ല​​യെ​ങ്കി​ൽ ലാ​ബി​ൽ നി​ർ​മി​ച്ച വ​ജ്ര​ത്തി​ന്​ 50,000 രൂ​പ​യേ വ​രൂ.

ആ​ല​പ്പു​ഴ സ്വ​ദേ​ശി പി.​ആ​ർ. സാ​യ് രാ​ജാ​ണ്​ ‘എ​ലി​ക്സ​ർ ജ്യു​വ​ൽ​സ്’​ സം​രം​ഭ​ത്തി​ന്‍റെ സാ​ര​ഥി. മു​നീ​ർ മു​ജീ​ബും മി​ഥു​ൻ അ​ജ​യു​മാ​ണ് പ​ങ്കാ​ളി​ക​ൾ. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് ഫാ​ക്ട​റി. വ​ജ്ര​ത്തി​ന്‍റെ ഗു​ണ​മേ​ന്മ​ക്ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ജെ​മോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ (ഐ.​ജി.​​ഐ) ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും കി​ട്ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Artificial diamond Young Malayali Entrepreneurs Innovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.