നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ ‘തമ്പോളം’ ഡാൻസ് ടീമിലെ സജിക്ക് പൊള്ളലേൽക്കുന്നതിന്റെ ദൃശ്യം

മണ്ണെണ്ണ വായിലൊഴിച്ച് തീയിൽ തുപ്പി; ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതര പൊള്ളലേറ്റു

മലപ്പുറം: നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് ​ഗുരുതര പൊള്ളലേറ്റു. നിലമ്പൂർ പാട്ടുത്സവ വേദിയിൽ വെച്ചാണ് ദാരുണ സംഭവം.

‘തമ്പോളം’ ഡാൻസ് ടീമിലെ സജിക്കാണ് ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന്റെ മുഖത്തും ദേഹത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണ് നിലമ്പൂർ ലേണിങ് സിറ്റി പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

Tags:    
News Summary - Artist suffered severe burns during the fire dance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.