മാനന്തവാടി: യുവദമ്പതികളെ ഉൗരുവിലക്കിയ സംഭവത്തിൽ വിവരങ്ങൾ നേരിട്ടറിയുന്നതിനായി പരാതിക്കാരായ അരുണിനോടും സുകന്യയോടും ഹൈകോടതിയിൽ നേരിട്ട് ഹാജരാകാൻ സിംഗിൾബെഞ്ചിെൻറ നിർദേശം. ജൂലൈ 14ന് കോടതി മുമ്പാകെ ഹാജരാകാനാണ് ജസ്റ്റിസ് സുധീർകുമാർ നിർദേശം നൽകിയത്. പ്രണയവിവാഹത്തിെൻറ പേരിൽ നാലരവർഷക്കാലമായി സാമൂഹികഭ്രഷ്ടും ഒറ്റപ്പെടലും അനുഭവിക്കുകയാണ് മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുൺ (27)-സുകന്യ (23) ദമ്പതികൾ.
യാദവ സമുദായാംഗങ്ങളായ ഇരുവരെയും കുലംകുത്തികളായും കളങ്കിതരായും പ്രഖ്യാപിച്ച് സമൂഹത്തിൽനിന്ന് അകറ്റിനിർത്തിവരുകയായിരുന്നു. ഭ്രഷ്ടിനെതിരെ സുകന്യ പ്രധാനമന്ത്രിക്ക് പരാതി നൽകുകയും പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫിസിനോട് നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ ഇൗ കേസിൽ മാനന്തവാടി ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് സുകന്യയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സുകന്യയുടെ പരാതിയെ തുടർന്ന് സമുദായനേതാവായ അഡ്വ. പി. മണിയെ ഉൾപ്പെടെ പ്രതികളാക്കിക്കൊണ്ട് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി അഡ്വ. ടി. മണി എഫ്.ഐ.ആർ റദ്ദ് ചെയ്യുന്നതിനായി ഹൈകോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഇരകളോട് നേരിട്ട് ഹാജരാകാനായി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, പലതരത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അരുണും സുകന്യയും പറയുന്നു. ഇതിനായി പല സമുദായനേതാക്കളും തങ്ങളുടെ രക്ഷിതാക്കളെ സമീപിക്കുന്നുണ്ട്. എന്നാൽ, തങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിനും ദുരിതത്തിനും അറുതി വരുത്താൻ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ഹൈകോടതിയിൽ രക്ഷിതാക്കൾക്കൊപ്പം നേരിട്ട് ഹാജരാകുമെന്നും ഇരുവരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.