ന്യൂഡൽഹി: രാജ്യത്തെ മുനയിൽ നിർത്തി കൊടുംതണുപ്പ് ഉത്തരേന്ത്യയിൽ ഭീതി വിതക്കുേമ്പാൾ ദിവസങ്ങളായി കേരളത്തിൽ കർഷകരെ ആശങ്കയിൽ നിർത്തുന്ന മഴ ഈ ആഴ്ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ്. കേരളത്തിനൊപ്പം ദക്ഷിേണന്ത്യൻ സംസ്ഥാനങ്ങളിൽ ഉടനീളം മഴ തുടരും.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില അഞ്ചു ഡിഗ്രി വരെ താഴുമെന്ന് മാത്രമല്ല ശക്തമായ ശീതക്കാറ്റും ആഞ്ഞുവീശുമെന്ന് മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ചണ്ഡിഗഢ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ തണുപ്പ് രണ്ടു ഡിഗ്രി വരെ താഴും. അടുത്ത മൂന്നു നാല് ദിവസങ്ങളിൽ കൊടുംമഞ്ഞും നഗര- ഗ്രാമങ്ങളെ വിഴുങ്ങും.
കഴിഞ്ഞ ദിവസങ്ങളിൽ കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച ദുരിതം വിതക്കുകയാണ്. മറ്റിടങ്ങളിലും ജനുവരി വരെ സമാന സാഹചര്യം തുടരുെമന്നാണ് കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ്.
കേരളം ഉൾെപടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പിനെക്കാൾ മഴയാകും വില്ലനാകുകയെന്ന സൂചനയും അധികൃതർ നൽകുന്നുണ്ട്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്.
ഈ ആഴ്ച അവസാന ദിവസം വരെ കേരളത്തിനു പുറമെ തമിഴ്നാട്, പുതുച്ചേരി, മാഹി എന്നിവിടങ്ങളിൽ മഴ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.