തിരുവനന്തപുരം: പണമനുവദിക്കേണ്ട കേന്ദ്രസർക്കാറിലെ ബി.ജെ.പി പ്രതിനിധിയെയും കൂട്ടിയാണ് സെക്രട്ടേറിയറ്റിനു മുന്നിലെ ആശ സമരമെന്നും അതിനോട് ഒരു യോജിപ്പുമില്ലെന്നും ഡോ. തോമസ് ഐസക്. ഇത് രാഷ്ട്രീയക്കളിയാണ്. കാശുണ്ടെങ്കിൽ കൊടുക്കാനുള്ള മനസ്സ് ഇടതുപക്ഷ സർക്കാറിനുണ്ട്.
നേരത്തെ 1000 രൂപയായിരുന്ന ഓണറേറിയം 7000 രൂപയാക്കിയത് സമരം ചെയ്തിട്ടാണോ. എന്നാൽ, ഇന്ന് സാമ്പത്തിക സ്ഥിതിയാകെ മാറി. നേരത്തെ റവന്യൂ വരുമാനത്തിന്റെ 40 ശതമാനത്തോളം കേന്ദ്രവിഹിതമായിരുന്നു. എന്നാൽ, ഇന്നത് 25 ശതമാനമായി താഴ്ന്നു. ബാക്കിയെല്ലാം സംസ്ഥാനമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.