ആശമാരുടെ രാപ്പകൽ സമരയാത്ര മേയ്​ അഞ്ചിന്​ തുടങ്ങും

ആശമാരുടെ രാപ്പകൽ സമരയാത്ര മേയ്​ അഞ്ചിന്​ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളോ​ട്‌ സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ രാ​പ്പ​ക​ൽ സ​മ​ര​യാ​ത്ര ന​ട​ത്തു​ന്നു. മേ​യ്‌ അ​ഞ്ചു മു​ത​ൽ ജൂ​ൺ 17വ​രെ​യാ​ണ്‌ യാ​ത്ര.

കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു​വാ​ണ്‌ സ​മ​ര​യാ​ത്ര​യു​ടെ ക്യാ​പ്റ്റ​ൻ. തൊ​ഴി​ലാ​ളി ദി​ന​മാ​യ മേ​യ് ഒ​ന്നി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി അ​വ​കാ​ശ മേ​യ്ദി​ന റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഈ ​സ​മ​ര​യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ന​ട​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ രാ​പ്പ​ക​ൽ സ​മ​രം തു​ട​ർ​ന്നു​കൊ​ണ്ടാ​യി​രി​ക്കും യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​കെ. സ​ദാ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Asha workers' day - night protest to begin on 5th May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.