കാസർകോട്: ചെമ്പിരിക്ക മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ‘പുതിയ വെളിപ്പെടുത്തൽ’ നടത്തിയെന്ന് പറയുന്ന ഒാേട്ടാ ഡ്രൈവർ ആദൂർ സ്വദേശി അശ്റഫിെൻറ തിരോധാനത്തിൽ ദുരൂഹതയേറുന്നു. ഖാദിയെ കൊലപ്പെടുത്തിയത് വാടകഗുണ്ടകളാണെന്ന് ശബ്ദരേഖയിലൂടെ വെളിപ്പെടുത്തിയ അശ്റഫിനെ പിന്നീട് ആരും കണ്ടില്ല. ഖാദിയുടെ മരണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത് സി.ബി.െഎയാണ്. സി.ബി.െഎ അന്വേഷണം ശരിയായ വഴിയിലല്ലെന്ന് ചൂണ്ടിക്കാണിച്ച് ഖാദിയുടെ മകൻ സി.എ. മുഹമ്മദ് ഷാഫി സമർപ്പിച്ച ഹരജി ശനിയാഴ്ച സി.ബി.െഎ കോടതി പരിഗണിച്ചേക്കും. കൂടുതലന്വേഷണം വേണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം.
കേസിൽ കക്ഷിചേരാനുള്ള താൽപര്യവുമായി പി.ഡി.പി നേതാക്കൾ എറണാകുളത്തുണ്ട്. ഖാദി കേസ് സംബന്ധിച്ച് ശനിയാഴ്ച കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് പി.ഡി.പി നേതാക്കളായ നിസാർ മേത്തർ, എസ്.എം. ബഷീർ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു. അശ്റഫിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ മാത്രമല്ല, ഖാദി ത്വാഖ അഹമ്മദ് മൗലവിയുടെ വെളിപ്പെടുത്തലിെൻറ കൂടി അടിസ്ഥാനത്തിലാണ് ഖാദിയുടെ മരണം കൊലപാതകമാണെന്ന് പറയുന്നതെന്ന് പി.ഡി.പി നേതാക്കൾ പറഞ്ഞു.
അശ്റഫ് സി.ബി.െഎയുടെ കസ്റ്റഡിയിലുണ്ടെന്നും നേതാക്കൾ ആരോപിച്ചു. എന്നാൽ, ഖാദി കേസുമായി ബന്ധപ്പെട്ട് സി.ബി.െഎ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ പുതിയ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സി.ബി.െഎ വ്യക്തമാക്കി.
അശ്റഫിനെ പിടികിട്ടിയശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. ശബ്ദരേഖയുടെ ഉറവിടവും അത് റെക്കോഡ് ചെയ്ത രീതിയും പരിശോധിക്കും. കിലോമീറ്റർ മാത്രം ദൂരെയുള്ളയാൾക്ക് ഇത്തരം കാര്യങ്ങൾ റെക്കോഡ് ചെയ്ത് നൽേകണ്ട കാര്യമില്ല. പറയുന്ന അശ്റഫിെൻറയും കേൾക്കുന്ന ഉമർ ഫാറൂഖ് തങ്ങളുടെയും ശബ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.