അഷ്റഫ് താമരശ്ശേരി മാതാവ് കുഞ്ഞിപാത്തുമ്മക്കൊപ്പം

അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ നിര്യാതയായി

ദുബൈ: യു.എ.ഇയിലെ പ്രമുഖ പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ മാതാവ് കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ (85) നാട്ടിൽ നിര്യാതയായി. തിങ്കളാഴ്ച്ച രാത്രി 11.55നായിരുന്നു മരണം.

വാർധക്യസഹജമായ അസുഖങ്ങൾ കുഞ്ഞിപാത്തുമ്മയെ അലട്ടിയിരുന്നു.യു.എ.ഇയിലായിരുന്ന അഷ്റഫ് താമരശ്ശേരി മരണവിവരം അറിഞ്ഞ് തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.

14 മക്കളുടെ മാതാവാണ് കുഞ്ഞിപാത്തുമ്മ. ചൊവ്വാഴ്ച രാവിലെ 11ന് താമരശ്ശേരി കെടവൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. 

Tags:    
News Summary - Ashraf Thamarassery's mother Kunhi Pathumma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.