ഹ​സീം

ശബരിമല ഡ്യൂട്ടിക്കുപോയ എ.എസ്.ഐയെ കാണാതായതായി പരാതി

ത​ളി​പ്പ​റ​മ്പ്: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കു പോ​യ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ.​എ.​പി ക്യാ​മ്പി​ലെ എ.​എ​സ്.​ഐ​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ.​എ​സ്.​ഐ എ​സ്. ഹ​സീ​മി​നെ​യാ​ണ് (40) കാ​ണാ​താ​യ​ത്. കെ.​എ.​പി ജി ​ക​മ്പ​നി ക​മാ​ൻ​ഡ​ന്റ് എ. ​രാ​ജീ​വ​ൻ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഹ​സീം അ​ഞ്ച് പൊ​ലീ​സു​കാ​ർ​ക്കൊ​പ്പം ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി പു​റ​പ്പെ​ട്ട​ത്. ചെ​ങ്ങ​ന്നൂ​രി​ലി​റ​ങ്ങി അ​വി​ടെ​നി​ന്ന് ശ​ബ​രി​മ​ല​ക്ക് പോ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, പു​ല​ർ​ച്ചെ ട്രെ​യി​ൻ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ൾ ഹ​സീ​മി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബാ​ഗു​ക​ളി​ൽ ഒ​ന്നി​ൽ സി​വി​ൽ വ​സ്ത്ര​ങ്ങ​ളും മ​റ്റേ​തി​ൽ യൂ​നി​ഫോ​മും ബൂ​ട്ടും മ​റ്റു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ബാ​ഗ് ട്രെ​യി​നി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. രാ​ത്രി 12 വ​രെ ഭാ​ര്യ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ചോ​ഫാ​യ നി​ല​യി​ലാ​ണ്. ഓ​ൺ​ലൈ​ൻ വാ​യ്‌​പ കെ​ണി​യി​ൽ​പ്പെ​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പൊ​ലീ​സ്. കെ.​എ.​പി ജി ​ക​മ്പ​നി ക​മാ​ൻ​ഡി​ന്റെ പ​രാ​തി​യി​ൽ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - ASI went missing on Sabarimala duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.