എ.എസ്.ഐയുടെ കൊലപാതകം: മുഖ്യപ്രതികൾ അറസ്​റ്റിൽ

പുനലൂർ: കളിയിക്കാവിളയിൽ തമിഴ്​നാട്​ പൊലീസിലെ എ.എസ്.ഐയെ വെടിവെച്ചുകൊന്ന കേസിൽ മുഖ്യപ്രതികൾ അറസ്​റ്റിൽ. എ.എസ്. ഐ വിൽസനെ വെടിവച്ച്​ കൊലപ്പെടുത്തിയ അബ്​ദുൽ ഷമീം, തൗഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ യു.എ.പി.എ ചുമ ത്തിയേക്കും.

ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കർണാടക പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ വിൽസനെ പ്രതികൾ കളിയിക്കാവിളയിലെ ചെക്പോസ്റ്റിൽവച്ച് വെടിവച്ചു കൊന്നത്.

പ്രതികൾ തമിഴ്​നാട്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള സംഘടനയിൽ പ്രവർത്തിക്കുന്നവരാണെന്നാണ്​ പൊലീസ്​ നിഗമനം. ഇവർ കൊലപാതകം ആസൂത്രണം ചെയ്​തത്​ കേരളത്തിൽ വെച്ചാണെന്ന​ും​ പൊലീസ്​ കണ്ടെത്തിയിരുന്നു.

Tags:    
News Summary - ASI Wilson's murder - Main suspects arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.