ഗൗ​രി​ന​ന്ദ

ഏ​ഷ്യ​ൻ റോ​വി​ങ് ഇ​ൻ​ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്; സു​വ​ർ​ണ​നേ​ട്ട​ത്തി​ൽ ഗൗ​രി​ന​ന്ദ

മേ​ലാ​റ്റൂ​ർ: മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ റോ​വി​ങ് ഇ​ൻ​ഡോ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ട് സ്വ​ർ​ണം നേ​ടി മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി ഗൗ​രീ​ന​ന്ദ. ആ​ഗ​സ്റ്റ് ഒ​മ്പ​തു മു​ത​ൽ 11 വ​രെ മ​ലേ​ഷ്യ​യി​ലെ പെ​നാ​ങ്ങി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ റോ​വി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത് ഇ​ന്ത്യ​ക്ക് വേ​ണ്ടി 500 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ലും 2000 മീ​റ്റ​ർ ഡ​ബി​ൾ​സി​ലു​മാ​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

500 മീ​റ്റ​റി​ൽ താ​യ്‍ല​ന്റി​നെ​യും 2000 മീ​റ്റ​റി​ൽ ശ്രീ​ല​ങ്ക​യെ​യും തോ​ൽ​പി​ച്ചാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. ഡ​ബി​ൾ​സി​ൽ ഹ​രി​യാ​ന​യു​ടെ ദേ​വി സു​മ​​നൊ​പ്പ​മാ​യി​രു​ന്നു മെ​ഡ​ൽ​നേ​ട്ടം.

ആ​ല​പ്പു​ഴ സാ​യി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഗൗ​രീ​ന​ന്ദ​യെ കൂ​ടാ​തെ സാ​യി​യു​ടെ താ​ര​ങ്ങ​ളാ​യ ശ്രീ​ദേ​വി, ശി​വാ​നി എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ക്ക് വേ​ണ്ടി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ശ്രീ​ദേ​വി​യും ശി​വാ​നി​യും ഓ​രോ സ്വ​ർ​ണ​വും വെ​ള്ളി, വെ​ങ്ക​ലം എ​ന്നി​വ​യും ക​ര​സ്ഥ​മാ​ക്കി.

ച​ണ്ഡി​ഗ​ഡി​ൽ ന​ട​ന്ന 43ാമ​ത് നാ​ഷ​ണ​ൽ ജൂ​നി​യ​ർ റോ​വി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​വും ക​ഴി​ഞ്ഞ മാ​സം പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ ന​ട​ന്ന നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി​യ പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗൗ​രീ​ന​ന്ദ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്.

മേ​ലാ​റ്റൂ​ർ എ​ട​പ്പ​റ്റ പാ​തി​രി​ക്കോ​ട് ക​ണ്ട​മം​ഗ​ല​ത്ത് വീ​ട്ടി​ൽ ശി​വ​പ്ര​കാ​ശ്-​ദീ​പ്തി ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​യ ഗൗ​രി​ന​ന്ദ ആ​ല​പ്പു​ഴ എ​സ്.​ഡി.​വി.​ബി.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. ടീം 13​ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തും.

Tags:    
News Summary - Asian Rowing Indoor Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.