ന​ന്ദ പ്ര​വീ​ൺ

ഏഷ്യൻ യൂനിവേഴ്സിറ്റി വനിത സോഫ്റ്റ്ബാൾ; ഇന്ത്യൻ ടീമിൽ ഇടം നേടി നന്ദ പ്രവീണും

കി​ളി​മാ​നൂ​ർ: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത് ഏ​ഷ്യ ക​പ്പ് യൂ​നി​വേ​ഴ്സി​റ്റി വ​നി​ത സോ​ഫ്റ്റ്ബാ​ൾ ടൂ​ർ​ണ​മെൻറി​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ ന​ന്ദ പ്ര​വീ​ൺ ഇ​ടം​പി​ടി​ക്കു​മ്പോ​ൾ കി​ളി​മാ​നൂ​രു​കാ​ർ​ക്ക് അ​ഭി​മാ​നി​ക്കാം. യു.​പി സ്കൂ​ൾ ത​ലം കി​ളി​മാ​നൂ​ർ രാ​ജാ ര​വി​വ​ർ​മ സ്കൂ​ൾ മൈ​താ​ന​ത്ത് ക​ളി​ച്ചു​വ​ള​ർ​ന്ന​വ​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി.

ചൂ​ട്ട​യി​ൽ ന​ന്ദ​ന​ത്തി​ൽ കി​ളി​മാ​നൂ​ർ ആ​ർ.​അ​ർ.​വി.​ജി.​എ​ച്ച്.​എ​സ്.​എ​സ്​ അ​ധ്യാ​പ​ക​ൻ പ്ര​വീ​ണി​ന്‍റെ​യും നി​ല​മേ​ൽ എം.​എം.​എ​ച്ച്. എ​സ്.​എ​സ്​ അ​ധ്യാ​പി​ക ജി.​എ​സ്. സ്മി​ത​യു​ടെ​യും മ​ക​ളാ​ണ് ന​ന്ദ പ്ര​വീ​ൺ. കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ സോ​ഫ്റ്റ്ബാ​ൾ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്ന ന​ന്ദ കേ​ര​ള ടീ​മി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ടീ​മു​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. ആ​ർ.​ആ​ർ.​വി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ ശ്യാ​മാ​യി​രു​ന്നു ന​ന്ദ​യി​ലെ പ്ര​തി​ഭ​യെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന​ത്. ചെ​മ്പ​ഴ​ന്തി എ​സ്.​എ​ൻ കോ​ള​ജി​ൽ ഡി​ഗ്രി പ​ഠ​ന​ത്തി​ന് എ​ത്തി​യ​തോ​ടെ അ​വി​ടെ കാ​യി​കാ​ധ്യാ​പ​ക​നാ​യ ഡോ. ​സു​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി പ​രി​ശീ​ല​നം.

ബി.​എ​സ്.​സി മാ​ത്സ് ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇ​പ്പോ​ൾ ന​ന്ദ. ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ന്ദ മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന കോ​ച്ചി​ങ്​ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ഇ​നി ആ​ന്ധ്ര​യി​ലും ഡ​ൽ​ഹി​യി​ലും പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളു​ണ്ട്. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 18 വ​രെ ചൈ​ന​യി​ലെ താ​യ്ചു​മി​ലാ​ണ്​ ടൂ​ർ​ണ​മെൻറ്.

Tags:    
News Summary - Asian University Women's Softball; Nanda Praveen also got a place in the Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.