വടകര: സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമെന്നാണ് വടകരയെ വിളിക്കാറുള്ളത്. പക്ഷേ, ഗതിവിഗതികള്‍ നിര്‍ണയിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണെന്ന് ചരിത്രം പറയുന്നു. നാളിതുവരെ വിവിധ പേരുകളിലൂടെയും കൊടികളിലൂടെയും ചിഹ്നങ്ങളിലൂടെയുമാണ് സോഷ്യലിസ്റ്റ് കക്ഷികള്‍ സഞ്ചരിച്ചത്. വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ സോഷ്യലിസ്റ്റ് ചാഞ്ചാട്ടത്തിെൻറ മറ്റൊരു കാഴ്ചയാണ് വടകര അഭിമുഖീകരിക്കുന്നത്. കഴിഞ്ഞതവണ യു.ഡി.എഫ് പക്ഷത്തുനിന്നും ജെ.ഡി.യുവിെൻറ ഭാഗമായി മത്സരിച്ച മനയത്ത് ചന്ദ്രന് എല്‍.ജെ.ഡിയെന്ന പുതിയ പാര്‍ട്ടിയിലൂടെ എല്‍.ഡി.എഫിെൻറ ഭാഗമാണിപ്പോള്‍.
എല്‍.ഡി.എഫിെൻറ ഭാഗമായി മത്സരിച്ച ജെ.ഡി.എസിലെ സി.കെ. നാണുവാണിപ്പോള് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍, വടകര സോഷ്യലിസ്റ്റ് കക്ഷികളുടെ കളംമാറലിെൻറ ചരിത്രം കൂടി പറയുകയാണ്. ഏറിയ കൂറും ഇടതിെൻറ ഭാഗമായാണ് വടകരയില്‍ നിന്നും സോഷ്യലിസ്റ്റുകള്‍ ഭരണസിരാകേന്ദ്രങ്ങളിെലത്തിയത്. എന്നാല്‍, കമ്യൂണിസ്റ്റ് വിരോധമാണ് സോഷ്യലിസ്റ്റുകളെ നിയന്ത്രിക്കുന്നതെന്നാണ് പൊതുവിമര്‍ശനം. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് വടകരയിലെ പാര്‍ട്ടി നേതൃത്വത്തെ വലിയ രീതിയില്‍ ബാധിച്ചില്ല. ഭൂരിഭാഗവും സി.പി.എമ്മിെൻറ ഭാഗമായി നിലനിന്നു. എന്നാല്‍, 2008ല്‍ ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തിലുണ്ടാക്കിയ ആര്.എം.പി.ഐ വെല്ലുവിളി ഉയര്‍ത്തി.
കമ്യൂണിസ്റ്റ് സമരചരിത്രം ഏറെ പറയുന്ന ഒഞ്ചിയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണീ മാറ്റം കണ്ടുതുടങ്ങിയത്. എന്നാല്‍, ആര്.എം.പി.ഐ ഭയപ്പെടേണ്ട സാഹചര്യമിപ്പോഴില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇതിനുപുറമെ, ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടകര േബ്ലാക്ക് പരിധിയില്‍ ആര്.എം.പി.ഐ, യു.ഡി.എഫുമായി ചേര്‍ന്ന് ജനകീയ മുന്നണിയെന്ന പേരിലാണ് മത്സരിച്ചത്. വടകര േബ്ലാക്ക് പരിധിയിലെ നാലു പഞ്ചായത്തുകളില്‍ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകള്‍ ജനകീയ മുന്നണിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. എന്നാല്‍, വടകര േബ്ലാക്ക് പഞ്ചായത്ത് 10 വര്‍ഷത്തിനുശേഷം ഇടതിെൻറ കൈകളില്‍ തിരിച്ചെത്തി
. ഇതിനിടെ, കല്ലാമല േബ്ലാക്ക് ഡിവിഷനില്‍ മുന്നണി ധാരണക്ക് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ജനകീയ മുന്നണിയുടെ ഭാവിക്കുതന്നെ തിരിച്ചടിയായി. പുതിയ സാഹചര്യത്തില്‍ ജനകീയ മുന്നണിക്ക് പ്രസക്തിയില്ലെന്നാണ് ആര്.എം.പി.ഐ പറയുന്നത്. ഇതിനിടെ, വടകര കോണ്‍ഗ്രസിെൻറ ശക്തിദുര്ഗമാണെന്നും ഗ്രൂപ്പിസവും മറ്റുമാണ് മണ്ഡലം നഷ്ടമാകാനിടയാക്കിയതെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെടുന്നു. ഈ രീതിയില്‍ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ വടകരയിലെ ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
എം.എല്‍.എമാര്‍ ഇതുവരെ
1957-എം.കെ. കേളു
(സി.പി.ഐ)
1960-എം. കൃഷ്ണന്
(പി.എസ്.പി)
1967-എം. കൃഷ്ണന്
(എസ്.എസ്.പി)
1970 -എം. കൃഷ്ണന്
(ഐ.എസ്.പി)
1977- കെ. ചന്ദ്രശേഖരന്
(ജെ.എന്‍.പി)
1980- കെ. ചന്ദ്രശേഖരന്
(ജെ.എന്‍.പി)
1982 -കെ. ചന്ദ്രശേഖരന്
(ജെ.എന്‍.പി)
1987- കെ. ചന്ദ്രശേഖരന്
(ജെ.എന്‍.പി)
1991 -കെ. ചന്ദ്രശേഖരന്
(ജെ.ഡി)
1996 -സി.കെ. നാണു (ജെ.ഡി)
2001 - സി.കെ. നാണു
(ജെ.ഡി.എസ്)
2006 - അഡ്വ. എം.കെ. പ്രേംനാഥ്
- ജനതാ ദള്‍ (എസ്)
2011 -സി.കെ. നാണു
(ജെ.ഡി.എസ്)
2016 -സി.കെ. നാണു
(ജെ.ഡി.എസ്)
2016 -നിയമസഭ തെരഞ്ഞെടുപ്പ്
സി.കെ. നാണു.
(ജെ.ഡി.എസ്) 49211
മനയത്ത് ചന്ദ്രന്
(ജെ.ഡി.യു) 39700
അഡ്വ. എം. രാജേഷ്
(ബി.ജെ.പി) 13937
ഭൂരിപക്ഷം: 9511
2019 ലോക്സഭ തെരഞ്ഞെടുപ്പ്
മുന്നണികള്‍ക്ക് ലഭിച്ച
വോട്ടുകള്‍
യു.ഡി.എഫ്: 71162
എല്‍.ഡി.എഫ്: 48199
എന്‍.ഡി.എ: 9469
മുരളീധരെൻറ ഭൂരിപക്ഷം: 22963
2020 -തദ്ദേശ തെരഞ്ഞെടുപ്പ് മണ്ഡലത്തില്‍ ലഭിച്ച
വാര്‍ഡുകളുടെ എണ്ണം
എല്‍.ഡി.എഫ് -61
മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ യു.ഡി.എഫ്, ആര്.എം.പി.ഐയുമായി ചേര്‍ന്ന് ജനകീയ മുന്നണിയെന്ന പേരിലാണ് മത്സരിച്ചത്. നഗരസഭയില്‍ യു.ഡി.എഫ് -16
േബ്ലാക്ക് പരിധിയില്‍ ജനകീയ മുന്നണി-37. എസ്.ഡി.പി.ഐ-മൂന്ന്. എന്‍.ഡി.എ-നാല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.