ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിലായി. നഗൗൺ സ്വദേശിയായ അസദുൽഹഖിനെ (32)യാണ് 3.5 ഗ്രാം ബ്രൗൺ ഷുഗറുമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതി കുറച്ചുനാളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ബ്രൗൺ ഷുഗറിൻ്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി ജോൺ, കെ. അനി, പ്രിവൻറീവ് ഓഫിസർമാരായ അശോകൻ, അബ്ദുൽ റഫീക്ക്, അഷ് വിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ, രാജേഷ്, വിഷ്ണുവിജയൻ, വനിത സിവിൽ എക്സൈസ് ഓഫിസറായ വിജയലക്ഷ്മി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.