ത്രികോണ പോരിനൊരുങ്ങി അടൂർ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സി.​പി.​ഐ​ക്ക്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ഏ​ക മ​ണ്ഡ​ല​മാ​ണ്​ അ​ടൂ​ർ. പ​ന്ത​ളം, അ​ടൂ​ർ ന​ഗ​ര​സ​ഭ​ക​ളും ഏ​ഴ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ്​ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

1967ൽ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ സി.​പി.​ഐ​യു​ടെ രാ​മ​ലിം​ഗ​ത്തി​നാ​യി​രു​ന്നു വി​ജ​യം. പി​ന്നീ​ട്​ തെ​ങ്ങ​മം ബാ​ല​കൃ​ഷ്​​ണ​നും ഇ​വി​ടെ സി.​പി.​ഐ​ക്കു​വേ​ണ്ടി പ​ട ന​യി​ച്ചു. എ​ന്നാ​ൽ, പു​റ​ത്തു​നി​ന്നെ​ത്തി​യ തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ പി​ള്ള​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​നും ചേ​ർ​ന്ന്​ നീ​ണ്ട 30 വ​ർ​ഷം യു.​ഡി.​എ​ഫി​െൻറ കോ​ട്ട​യാ​ക്കി അ​ടൂ​രി​നെ കാ​ത്തു​സൂ​ക്ഷി​ച്ചു.

'77ലും '82​ലും വി​ജ​യി​ച്ച തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ​ൻ '87ൽ ​സി.​പി.​എ​മ്മി​െൻറ ആ​ർ. ഉ​ണ്ണി​കൃ​ഷ്​​ണ പി​ള്ള​യോ​ട്​ തോ​റ്റാ​ണ്​ അ​ടൂ​ർ വി​ട്ട​ത്. പി​ന്നീ​ടാ​യി​രു​ന്നു കോ​ട്ട​യ​ത്തു​കാ​ര​നാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​െൻറ രം​ഗ​​പ്ര​വേ​ശം. '87ൽ ​യു.​ഡി.​എ​ഫ്​ കൈ​വി​ട്ട മ​ണ്ഡ​ലം '91ൽ ​സി​റ്റി​ങ്​ എം.​എ​ൽ.​എ ആ​ർ. ഉ​ണ്ണി​കൃ​ഷ്​​ണ പി​ള്ള​യെ തോ​ൽ​പി​ച്ച്​ തി​രി​ച്ചു​പി​ടി​ച്ച തി​രു​വ​ഞ്ചൂ​രി​െൻറ പ​ട​യോ​ട്ട​മാ​യി​രു​ന്നു പി​ന്നെ.

'96ൽ ​യു​വ​നേ​താ​വ്​ കെ.​എ​ൻ. ബാ​ല​ഗോ​പ​ലി​നെ​യും 2001ൽ ​ഇ​ട​തു പൊ​തു​സ്വ​ത​ന്ത്ര​ൻ പ​ള്ളി​ക്ക​ൽ പ്ര​സ​ന്ന​ക​ു​മാ​റി​നെ​യും 2006ൽ ​വീ​ണ്ടും കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ ഡി.​കെ. ജോ​ണി​യെ​യും തി​രു​വ​ഞ്ചൂ​ർ ത​റ​പ​റ്റി​ച്ചു.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും തി​രു​വ​ഞ്ചൂ​രി​െൻറ ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ചു. മ​ണ്ഡ​ലം സം​വ​ര​ണ​മാ​യി മാ​റി​യ​തോ​ടെ​യാ​ണ്​ അ​ടൂ​രി​ൽ തോ​ൽ​വി അ​റി​യാ​തെ വി​രാ​ജി​ച്ച തി​രു​വ​ഞ്ചൂ​ർ കോ​ട്ട​യ​ത്തേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഇ​തി​നു​ശേ​ഷം മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു.​ഡി.​എ​ഫ്​ ന​ട​ത്തി​യ ശ്ര​മം ല​ക്ഷ്യം​ക​ണ്ടി​ല്ല. ചി​റ്റ​യം ഗോ​പ​കു​മാ​റി​ലൂ​ടെ സി.​പി.​ഐ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്ക​ു​ക​യും ചി​റ്റ​യം ര​ണ്ടാം​വ​ട്ട​വും വി​ജ​യം ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​തു.

പ​ഴ​യ പ​ന്ത​ളം മ​ണ്ഡ​ല​ത്തി​െൻറ ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​ചേ​ർ​ക്ക​പ്പെ​ട്ട അ​ടൂ​രി​ൽ ഇ​ത്ത​വ​ണ ബി.​ജെ.​പി വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക്​ പ​ന്ത​ളം ന​ഗ​ര​ഭ​ര​ണം പി​ടി​ച്ച​താ​ണ്​ സം​ഘ്​​പ​രി​വാ​ർ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്ക്​ കാ​ര​ണം.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി കെ. ​സു​രേ​ന്ദ്ര​ൻ ര​ണ്ടാ​മ​തെ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ബി.​ജെ.​പി​യു​ടെ മോ​ഹ​ങ്ങ​ൾ​ക്ക്​ യാ​ഥാ​ർ​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​വി​ഹി​ത​ത്തി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​കും.

ത​ദ്ദേ​ശ തെ​ര​​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പാ​ളി​ച്ച​ക​ളും സം​ഘ​ട​ന ദൗ​ർ​ബ​ല്യ​വും പ​രി​ഹ​രി​ച്ച്​ മ​ണ്ഡ​ലം കൈ​വി​ട്ട്​ പോ​കാ​തി​രി​ക്കാ​ൻ സി.​പി.​എം​ത​ന്നെ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

യു.​ഡി.​എ​ഫ്​ അ​ടൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ബാ​ബു ദി​വാ​ക​ര​ൻ, യൂ​ത്ത്​ കോ​​​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​ജി. ക​ണ്ണ​ൻ, പ​ന്ത​ളം മു​ൻ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ മ​ഞ്​​​ജു വി​ശ്വ​നാ​ഥ്, അ​ഡ്വ. കെ. ​പ്ര​താ​പ​ൻ എ​ന്നി​വ​രി​ൽ ആ​രെ​യെ​ങ്കി​ലു​മാ​കും അ​ടൂ​രി​ലേ​ക്ക്​ നി​യോ​ഗി​ക്കു​ക.

ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്​ ഒ​ര​വ​സ​രം കൂ​ടി ല​ഭി​ക്കു​ന്നി​െ​ല്ല​ങ്കി​ൽ മു​ൻ കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ദേ​വി​ക, മു​ൻ എം.​പി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ സി.​പി.​ഐ പ​രി​ഗ​ണി​േ​ച്ച​ക്കും. പ​ന്ത​ളം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷാ​കും അ​ടൂ​രി​ൽ ബി.​ജെ.​പി​യു​ടെ തു​റു​പ്പു​ശീ​ട്ട്.

നി​യ​മ​സ​ഭ ഇ​തു​വ​െ​​​ര

1967: രാ​മ​ലിം​ഗം (സി.​പി.​െ​എ) 25804, പി. ​രാ​ഘ​വ​ൻ (സ്വ​ത.) 12970, ജി.​ബി. പി​ള്ള (കോ​ൺ​​ഗ്ര​സ്) 12384, ഭൂ​രി​പ​ക്ഷം 12834

1970: തെ​ങ്ങ​മം ബാ​ല​കൃ​ഷ്​​ണ​ൻ (സി.​പി.​ഐ) 23285, ദാ​മോ​ദ​ര​ൻ ഉ​ണ്ണി​ത്താ​ൻ (സി.​പി.​എം) 20005, ഭൂ​രി​പ​ക്ഷം 3280

1977: തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ പി​ള്ള (കോ​ൺ​​ഗ്ര​സ്) 31214, മാ​ത്യു മു​ത​ലാ​ളി (കെ.​സി.​പി) 23826, ഭൂ​രി​പ​ക്ഷം 7388

1982: തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ പി​ള്ള (കോ​ൺ​ഗ്ര​സ്) 30911, സി.​പി. ക​​രു​ണാ​ക​ര​ൻ പി​ള്ള (സി.​പി.​എം) 29123, ഭൂ​രി​പ​ക്ഷം 1783

1987: ആ​ർ. ഉ​ണ്ണി​കൃ​ഷ്​​ണ പി​ള്ള (സി.​പി.​എം) 37990, തെ​ന്ന​ല ബാ​ല​കൃ​ഷ്​​ണ പി​ള്ള (കോ​​ൺ​ഗ്ര​സ്) 36764. ഭൂ​രി​പ​ക്ഷം 1266

1991: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ (കോ​ൺ​​ഗ്ര​സ്) 44147, ആ​ർ. ഉ​ണ്ണി​കൃ​ഷ്​​ണ പി​ള്ള (സി.​പി.​എം) 38380, ഭൂ​രി​പ​ക്ഷം 5767.

1996: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ (കോ​ൺ​ഗ്ര​സ്) 47907, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ (സി.​പി.​എം) 38706, ഭൂ​രി​പ​ക്ഷം 9201

2001: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ (കോ​ൺ​ഗ്ര​സ്) 53034, പ​ള്ളി​ക്ക​ൽ പ്ര​സ​ന്ന​കു​മാ​ർ (ഇ​ട​തു സ്വ​ത.) 37694, ഭൂ​രി​പ​ക്ഷം 15340

2006: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ (കോ​ൺ​ഗ്ര​സ്) 53416, ഡി.​കെ. ജോ​ൺ (കേ​ര​ള കോ​ൺ​​ഗ്ര​സ്) 34952, ഭൂ​രി​പ​ക്ഷം 18464

2011: ചി​റ്റ​യം ഗോ​പ​കു​മാ​ർ (സി.​പി.​ഐ) 63501, പ​ന്ത​ളം സു​ധാ​ക​ര​ൻ (കോ​ൺ​​ഗ്ര​സ്) 62894, ഭൂ​രി​പ​ക്ഷം 607

2016: ചി​റ്റ​യം ഗോ​പ​കു​മാ​ർ (സി.​പി.​ഐ) 76034, കെ.​കെ. ഷാ​ജു (കോ​ൺ​ഗ്ര​സ്​​) ​50574, ഭൂ​രി​പ​ക്ഷം 25460

ത​ദ്ദേ​ശ​സ്ഥാ​പ​ന ക​ക്ഷി​നി​ല

അ​ടൂ​ർ ന​ഗ​ര​സ​ഭ -യു.​ഡി.​എ​ഫ്​ 11, എ​ൽ.​ഡി.​എ​ഫ്​ 14, എ​ൻ.​ഡി.​എ 1, സ്വ​ത. 2

പ​ന്ത​ളം ന​ഗ​ര​സ​ഭ യു.​ഡി.​എ​ഫ്​ 5, എ​ൽ.​ഡി.​എ​ഫ്​ 9, എ​ൻ.​ഡി.​എ 18, സ്വ​ത. 1

കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ -യു.​ഡി.​എ​ഫ്​ 7, എ​ൽ.​ഡി.​എ​ഫ്​ 11,

ഏ​ഴം​കു​ളം -യു.​ഡി.​എ​ഫ്​ 6, എ​ൽ.​ഡി.​എ​ഫ്​ 13, എ​ൻ.​ഡി.​എ 1

പ​ള്ളി​ക്ക​ൽ -യു.​ഡി.​എ​ഫ്​ 5, എ​ൽ.​ഡി.​എ​ഫ്​ 15, എ​ൻ.​ഡി.​എ 1, സ്വ​ത​ 1

ക​ട​മ്പ​നാ​ട് -യു.​ഡി.​എ​ഫ്​ 5, എ​ൽ.​ഡി.​എ​ഫ്​ 10, സ്വ​ത 2

പ​ന്ത​ളം തെ​ക്കേ​ക്ക​ര -യു.​ഡി.​എ​ഫ്​ 2, എ​ൽ.​ഡി.​എ​ഫ്​ 8, എ​ൻ.​ഡി.​എ 4

തു​മ്പ​മ​ൺ -യു.​ഡി.​എ​ഫ്​ 8, എ​ൽ.​ഡി.​എ​ഫ്​ 1, എ​ൻ.​ഡി.​എ 2, സ്വ​ത. 2

ഏ​റ​ത്ത്​ യു.​ഡി.​എ​ഫ്​ 6, എ​ൽ.​ഡി.​എ​ഫ്​ 8, എ​ൻ.​ഡി.​എ 3.

2019 ലോ​ക്​​സ​ഭ

വീ​ണാ ജോ​ർ​ജ്​ (സി.​പി.​എം) 53216, കെ. ​സു​രേ​ന്ദ്ര​ൻ (ബി.​ജെ.​പി) 51260,

ആ​േ​ൻ​റാ ആ​ൻ​റ​ണി (കോ​ൺ​ഗ്ര​സ്) 49280, ഭൂ​രി​പ​ക്ഷം 1956

2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ വോ​ട്ടു​നി​ല

എ​ൽ.​ഡി.​എ​ഫ്​ 67158

യു.​ഡി.​എ​ഫ്​ 55732

എ​ൻ.​ഡി.​എ 36895

Tags:    
News Summary - assembly election 2021, adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.