എല്ലാ മേഖലയിലും വികസനമെത്തിച്ചു –എസ്. രാജേന്ദ്രൻ
അടിമാലി: ഭാഷപരമായ ചേരിതിരിവില്ലാതെ എല്ലാ മേഖലയിലും വികസനമെത്തിച്ച് ദേവികുളം മണ്ഡലത്തെ മുന്‍നിരയില്‍ എത്തിക്കാൻ കഴിഞ്ഞതായി എസ്. രാജേന്ദ്രന് എം.എല്‍.എ. സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ കഴിഞ്ഞു
• ഭൂരിഭാഗം വിദ്യാലയങ്ങളും മികവിെൻറ കേന്ദ്രങ്ങളാക്കി മാറ്റി. വിദ്യാഭ്യാസ മേഖലയില്‍ രണ്ട് ആര്‍ട്സ് കോളജുകളും എന്‍ജിനീയറിങ് കോളജും മണ്ഡലത്തിലുണ്ട്. അടിമാലി ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. മണ്ഡലത്തിലെ മുപ്പത്തഞ്ചോളം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് ബസുകള്‍ അനുവദിച്ചു.
• പെട്ടിമുടി ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ വീടുകൾ നിര്‍മിച്ചുനല്‍കി. മഹാപ്രളയത്തില്‍ തകര്‍ന്ന പെരിയവരൈ പാലം പുനര്‍നിര്‍മിച്ചു. ഉദ്ഘാടനവും കഴിഞ്ഞു. 4.25 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്.
• മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും ഗതാഗത യോഗ്യമാക്കി. മൂന്നാര്‍ ഫ്ലൈ ഓവറിനായി 63 കോടിയുടെ പദ്ധതി തയാറായിട്ടുണ്ട്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിരവധി റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. വലിയ പാലങ്ങളും ചെറിയ കലുങ്കുകളും പണിതു. മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ചും ആധുനിക നിലവാരത്തിലുള്ള റോഡുകള്‍ നിർമിച്ചു.
•ആരോഗ്യരംഗത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയില്‍ 1.82 കോടി ചെലവില്‍ അത്യാഹിത വിഭാഗവും ജനറല്‍ വാര്‍ഡും 1.43 കോടി ചെലവില്‍ ഡയാലിസിസ് യൂനിറ്റും അനുവദിച്ചു. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കെട്ടിട നിര്‍മാണത്തിനായി 55 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിക്കായി 4.5 കോടി നീക്കിവെച്ചിട്ടുണ്ട്.അടിമാലി താലൂക്ക് ആശുപത്രിക്ക് ചുറ്റുമതില്‍-4.51 ലക്ഷം, വെള്ളത്തൂവല്‍ പി.എച്ച്.സി. മേല്‍ക്കൂര-13.53 ലക്ഷം, ചിത്തിരപുരം സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാള്‍-73.88 ലക്ഷം എന്നിങ്ങനെയും പദ്ധതികളുണ്ട്. മൂന്നാറിനും ഇടമലക്കുടിക്കും പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചു. എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. മൂന്നാറില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കായി ഡി.പി.ആര് തയ്യാറാക്കിവരുന്നു. എല്ലാ പഞ്ചായത്തുകളിലും ആയുര്‍വേദം, ഹോമിയോ ആശുപത്രികള്‍ ആരംഭിച്ചു.
•അംബേദ്കര്‍ അടിസ്ഥാന വികസന പദ്ധതിപ്രകാരം 14 ആദിവാസി കോളനികള്‍ ഏറ്റെടുത്തു. മൂന്നാറിലെ ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സജീവമായി ഇടപെട്ടു. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതിചെയ്യുമെന്ന് ഇടതുസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍വാലിയില്‍ ഭൂമി വിതരണം ചെയ്ത് വീടുകള്‍ നിര്‍മിക്കാനായി.
•ടൂറിസം രംഗത്തും എടുത്തുപറയുന്ന നേട്ടങ്ങളാണുണ്ടായത്. മൂന്നാറില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപിച്ചു. 14 ഏക്കറില്‍ 4.5 കോടി ചെലവഴിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ട പ്രവര്‍ത്തനത്തിനായി 10കോടി അനുവദിച്ചിട്ടുണ്ട്. ടൂറിസം വികസനത്തിനായി മൂന്നാറില്‍ റെയില്‍വേ പദ്ധതിയും ചിന്നക്കനാലില്‍ എയര്‍സ്ട്രിപ്പിനും പദ്ധതി തയാറാക്കിയിട്ടുണ്ട്.
മൂന്നാറില്‍ കെ.എസ്.ആര്.ടി.സിയെ ടൂറിസം മേഖലയിലേക്ക് തിരിച്ചുവിട്ടു.വിനോദ സഞ്ചാരികള്‍ക്കായി യാത്ര ബസ്, പാര്‍പ്പിട ബസ് എന്നിവ ഒരുക്കി. ജലാശങ്ങളില്‍ ബോട്ട് സവാരികള്‍ തുടങ്ങി.
കാര്‍ഷിക-തോട്ടം മേഖല അവഗണിക്കപ്പെട്ടു –എ.കെ. മണി
അടിമാലി: ദേവികുളം അസംബ്ലി മണ്ഡലത്തില്‍ കാര്‍ഷിക തോട്ടം മേഖലയെ അവഗണിച്ചതായി മുന്‍ എം.എല്‍.എ എ.കെ. മണി. കഴിഞ്ഞ അഞ്ചുവര്‍ഷവും എടുത്ത് പറയത്തക്ക വികസന നേട്ടങ്ങളൊന്നുമില്ല. അനാവശ്യ വിവാദമുണ്ടാക്കി വികസനങ്ങള്‍ തട്ടിത്തെറിപ്പിക്കുകയാണ്.
• അടിമാലിയില്‍ അനുവദിച്ച അമ്മയും കുഞ്ഞും ജില്ല ആശുപത്രി, 55 കോടി വകയിരുത്തിയെന്ന് പറയുന്ന ചിത്തിരപുരം ആശുപത്രി വികസനം, അടിമാലി താലൂക്ക് ആശുപത്രിയുടെ വികസനം എന്നിവയെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. തോട്ടം മേഖലയിലെ വികസനം കണ്ണില്‍ പൊടിയിടുന്ന ചില പൊടിക്കൈകള്‍ മാത്രമാണ്.
മൂന്നാറില്‍ നല്ല ഒരു ആശുപത്രി പോലും ഇല്ല. ഇപ്പോള്‍ ആശുപത്രി തുടങ്ങുന്നവിധമുള്ള പ്രചാരണമാണ് മൂന്നാറില്‍ നടക്കുന്നത്. സ്ഥലം പോലും കണ്ടെത്താനോ ബജറ്റില്‍ ഫണ്ട് വകയിരുത്താനോ നടപടിയില്ല. എന്നാല്‍, മൂന്നാറില്‍ ആശുപത്രി വന്നുവെന്നാണ് പ്രചാരണം.
• തോട്ടം തൊഴിലാളികളെ എൽ.ഡി.എഫ് സര്‍ക്കാര്‍ വഞ്ചിച്ചു. വീടില്ലാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാറിലുള്ളത്. തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക ഭവനപദ്ധതി വേണം. മഹാപ്രളയത്തില്‍ വന്‍ നാശമാണ് മേഖലയിലുണ്ടായത്. എന്നാല്‍, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അന്ന് ഒലിച്ചുപോയ മിക്ക റോഡുകളും തകര്‍ന്നുതന്നെ കിടക്കുന്നു. പെരിയവരൈ പാലത്തിെൻറ പണിതീരാന്‍ വലിയ താമസമുണ്ടായി. സമയബന്ധിതമായി പാലം പണിതിരുന്നെങ്കില്‍ പെട്ടിമുടി ദുരന്തത്തിെൻറ വ്യാപ്തി കുറക്കാമായിരുന്നു.
• വിനോദസഞ്ചാര മേഖലയില്‍ ഒരു വികസനവും എത്തിച്ചില്ല. മൂന്നാറില്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്ഡന് ഉദ്ഘാടനം ചെയ്തു. എന്നാല്‍, വേണ്ടരീതിയിലുള്ള നിര്‍മാണ പ്രവൃത്തി അവിടെ നടത്തിയില്ല. ഗാര്‍ഡിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിനോദ സഞ്ചാരികള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യം ഇപ്പോഴും മൂന്നാറിലും മറ്റ് ടൂറിസം മേഖലയിലും ഇല്ല.
• ഭൂ പ്രശ്നങ്ങളില്‍പ്പെട്ട് നട്ടംതിരിയുകയാണ് മണ്ഡലം. ഏഴ് വില്ലേജുകളില്‍ നിര്‍മാണ നിരോധനം നിലനില്‍ക്കുകയാണ്. മനുഷ്യത്വഹിതമായ ഈ നിലപാട് പിന്‍വലിക്കാന്‍ എം.എല്‍.എ കാര്യമായി ഇടപെടുന്നില്ല. പട്ടയപ്രശ്നവും നിലനില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ ഒരുകര്ഷകന് പോലും പട്ടയം നല്‍കിയിട്ടില്ല.
പെട്ടിമുടിയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ വലിയ നീതികേടാണ് കാട്ടിയത്. പെട്ടിമുടി ഉരുള്‍പൊട്ടലും കരിപ്പൂര്‍ വിമാനദുരന്തവും മണിക്കൂറുകളുടെ ഇടവേളയിലാണ് ഉണ്ടായത്. എന്നാല്‍, കരിപ്പൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്കിയപ്പോള് ഇവിടെ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം മാത്രമാണ്. ഇതിനെതിരെ ഒരക്ഷരം എം.എല്‍.എ പറഞ്ഞിട്ടില്ല. പ്രഖ്യാപിച്ച തുക തന്നെ എല്ലാവര്ക്കും നല്‍കിയിട്ടില്ല. കമ്പനിയാണ് ദുരന്തബാധിതര്‍ക്ക് വീടുവെച്ച് കൊടുക്കുന്നത്, സര്‍ക്കാറല്ല.
•വട്ടവടയും കാന്തല്ലൂരും ഉള്‍പ്പെട്ട അഞ്ചുനാടന്‍ മേഖലയിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിലാണ്. ഹോര്‍ട്ടികോര്‍പ് വളരെ കുറച്ച് പച്ചക്കറികള്‍ മാത്രമേ സംഭരിക്കുന്നുള്ളൂ. അതിെൻറ പണവും കുടിശ്ശികയാണ്. മേഖലയിലെ നെറ്റ്വര്ക് പ്രശ്നങ്ങള്‍ക്ക് ഇനിയും പരിഹാരമായില്ല. ഇടമലക്കുടി, കുറത്തികുടി മുതലായ ആദിവാസി സങ്കേതങ്ങളിലും തെന്മല എസ്റ്റേറ്റിലെയും ഓഡിറ്റ് ദേവികുളത്തെയുമൊക്കെ കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് റേഞ്ചുള്ളിടത്തെത്തിയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.