ചിറ്റൂർ: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എന്നും ശക്തമായ വേരോട്ടമുള്ള മണ്ണാണ് ചിറ്റൂർ. കാലങ്ങളായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഗതിവിഗതികളെ നിയന്ത്രിക്കുന്നത് ജലത്തിെൻറ രാഷ്ട്രീയം. മഴനിഴൽപ്രദേശമായ വടകരപ്പതി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തമിഴകവുമായി ചേർന്നുകിടക്കുന്ന കിഴക്കൻ മേഖലയിലെ ഭൂരിഭാഗം വരുന്ന കാർഷികമേഖലകളിലും ജലവിഷയങ്ങൾ തന്നെയാണ് പ്രധാന ചർച്ച.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന കേന്ദ്രംകൂടിയാണ് ചിറ്റൂർ. പച്ചക്കറിയും തെങ്ങും കൃഷി ചെയ്യുന്ന കിഴക്കൻമേഖലയും നെൽകൃഷി കൂടുതലുള്ള ചിറ്റൂർ മേഖലയിലുള്ളവരും ആളിയാർ ഡാമിൽനിന്നുള്ള വെള്ളത്തിനെയാണ് ആശ്രയിക്കുന്നത്.
പറമ്പിക്കുളം ആളിയാർ കരാർപ്രകാരമുള്ള വെള്ളം ലഭ്യമാക്കാൻ തുടർസമരങ്ങൾ നടന്ന മേഖലയാണ് ചിറ്റൂർ. രാഷ് ട്രീയത്തിനപ്പുറം തമിഴ് ശൈലിയിലുള്ള പ്രചാരണങ്ങൾക്കാണ് കിഴക്കൻ മേഖലയിൽ പ്രിയം. സിനിമാതാരത്തെ ഇറക്കി തെരഞ്ഞെടുപ്പ് ഫലം മാറ്റിമറിച്ച ചരിത്രവുമുണ്ട് ചിറ്റൂരിന്.
അയിത്തത്തിെൻറ പേരിൽ കുപ്രസിദ്ധമായ കിഴക്കൻ മേഖലയിൽ പരിവർത്തിത ക്രൈസ്തവർ വോട്ടുബാങ്കായി നിലനിൽക്കുന്നുമുണ്ട്.
ജലവിഷയത്തെ തുടർന്ന് ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് വടകരപ്പതി പഞ്ചായത്തിൽ ജയിച്ച വലതുകര കനാൽ മുന്നണിയും (ആർ.ബി.സി) ചരിത്രത്തിലാദ്യമായി യു.ഡി.എഫിനെ കൈവിട്ട ചിറ്റൂർ-തത്തമംഗലം നഗരസഭയുമൊക്കെ ഉൾക്കൊള്ളുന്ന ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസിന് പോരാട്ടം കഠിനമാവും.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ശിവരാമ ഭാരതിയുടെ തട്ടകമായ ചിറ്റൂർ, സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം തന്നെ കോൺഗ്രസിനും വേരോട്ടമുള്ള പ്രദേശമാണ്. എന്നാൽ, ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയം നേരിട്ട മണ്ഡലം കൂടിയാണിത്.
1982ലെ തെരഞ്ഞെടുപ്പിൽ നിലവിലെ ചിറ്റൂർ എം.എൽ.എയും ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയോടാണ് മുല്ലപ്പള്ളി അടിയറവ് പറഞ്ഞത്. മൂന്നുതവണ ചിറ്റൂർ നിയോജക മണ്ഡലത്തിനെ പ്രതിനിധാനംചെയ്ത കോൺഗ്രസ് നേതാവ് കെ. അച്യുതെൻറ പരാജയത്തിന് കാരണമായത് ജലവിഷയത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണമാണ്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പൊൽപുള്ളിയും പെരുവെമ്പും ഒഴികെ മറ്റ് ആറു പഞ്ചായത്തുകളും ചിറ്റൂർ-തത്തമംഗലം നഗരസഭയും കോൺഗ്രസ് ഭരണത്തിലായിരുന്നെങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പട്ടഞ്ചേരിയും എരുത്തേമ്പതിയും മാത്രമാണ് കോൺഗ്രസിന് നിലനിർത്താനായത്.
നഗരസഭയുൾപ്പെടെ നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ രമ്യ ഹരിദാസ് ലീഡ് ചെയ്ത മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പൊൽപുള്ളി, പെരുവെമ്പ് പഞ്ചായത്തുകളും ചിറ്റൂർ തത്തമംഗലം നഗരസഭയും എൽ.ഡി.എഫിനൊപ്പമാണ്.
2016
കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 68,882
കെ. അച്യുതൻ (കോൺഗ്രസ്) 61,819
എം. ശശികുമാർ (ബി.ജെ.പി) 12,521
ഭൂരിപക്ഷം -7063
2011
കെ. അച്യുതൻ 69,916
സുഭാഷ് ചന്ദ്ര ബോസ് 57,586
ഭൂരിപക്ഷം -12,330
2006
കെ. അച്യുതൻ (കോൺഗ്രസ്) 55,352
കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 53,340
ഭൂരിപക്ഷം -2012
2001
കെ. അച്യുതൻ (കോൺഗ്രസ്) 59,512
കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 45,703
ഭൂരിപക്ഷം -13,809
1996
കെ. അച്യുതൻ (കോൺഗ്രസ്) 47,894
കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്) 47,458
ഭൂരിപക്ഷം -436
1991
കെ. കൃഷ്ണൻകുട്ടി (ജനതാദൾ) 47,281
കെ.എ. ചന്ദ്രൻ (കോൺഗ്രസ്) 44,170
ഭൂരിപക്ഷം -3111
1987
കെ.എ. ചന്ദ്രൻ (കോൺഗ്രസ്) 49,11 2
കെ. കൃഷ്ണൻകുട്ടി (ജനതാദൾ) 40,875
ഭൂരിപക്ഷം -8237
1982
കെ. കൃഷ്ണൻകുട്ടി 37,527
മുല്ലപ്പള്ളി രാമചന്ദ്രൻ 31,884
ഭൂരിപക്ഷം -5643
1980
കെ. കൃഷ്ണൻകുട്ടി (ജനത പാർട്ടി) 23,882
പി. ശങ്കർ (സി.പി.ഐ) 23,578
ഭൂരിപക്ഷം -304
1977
പി. ശങ്കർ (കോൺഗ്രസ്) 28,698
ശിവരാമ ഭരതി (ബി.എൽ.ഡി) 21,121
ഭൂരിപക്ഷം -7577
1970
കെ.എ. ശിവരാമ ഭാരതി 24,579
സുന്ന സാഹിബ് 13,152
ഭൂരിപക്ഷം -11,427
1967
കെ.എ. ശിവരാമ ഭാരതി 23,985
എ.എസ്. സാഹിബ് 17,174
ഭൂരിപക്ഷം 6811
1965
കെ.എ. ശിവരാമ ഭാരതി 24,630
ലീല ദാമോധരമേനോൻ 17,100
ഭൂരിപക്ഷം -7530
സി.പി.എം 16
കോൺഗ്രസ് 12
എസ്്.ഡി.പി.െഎ 1
പെരുമാട്ടി 18
എൽ.ഡി.എഫ് 16
യു.ഡി.എഫ് 2
പട്ടഞ്ചേരി-16
യു.ഡി.എഫ് 9
എൽ.ഡി.എഫ് 7
പെരുവെമ്പ്
എൽ.ഡി.എഫ് 12
യു.ഡി.എഫ് 2
പൊൽപുള്ളി 13
എൽ.ഡി.എഫ് 7
യു.ഡി.എഫ് 6
നല്ലേപ്പിള്ളി-19
എൽ.ഡി.എഫ് 16
യു.ഡി.എഫ് 2
ബി.ജെ.പി 1
വടകരപ്പതി 17
ആർ.ബി.സി 5
ജനതാദൾ 4
സി.പി.എം 3
കോൺഗ്രസ് 4
സ്വത:1
എരുത്തേമ്പതി 14
എൽ.ഡി.എഫ് 8
യു.ഡി.എഫ് 5
ബി.ജെ.പി 1
കൊഴിഞ്ഞാമ്പാറ 18
എൽ.ഡി.എഫ് 9
യു.ഡി.എഫ് 8
ബി.ജെ.പി 1
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.