ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
യു.ഡി.എഫിെൻറ ഉരുക്കുകോട്ടയായ എറണാകുളത്ത് ഇത്തവണയും അത്ഭുതങ്ങൾക്ക് ഇടമില്ല. ക്രൈസ്തവ സഭകളും എം.എൽ.എമാരുടെ മികവും പ്രധാന ചർച്ചാവിഷയമായ ജില്ലയിൽ വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലും ട്വൻറി ട്വൻറിയാണ് സജീവ ചർച്ച. ബി.ജെ.പിയും ട്വൻറി ട്വൻറിയും അപ്രതീക്ഷിതമായി പിടിക്കുന്ന വോട്ടുകൾ മാത്രമല്ല, പ്രതീക്ഷിച്ച വോട്ട് പിടിക്കാതിരിക്കുന്നതും അഞ്ച് മണ്ഡലങ്ങളിലെങ്കിലും നിർണായകമാവും.
യാക്കോബായ സഭക്ക് സ്വാധീനമുള്ള അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം തുടങ്ങി ആറ് മണ്ഡലങ്ങൾ ജില്ലയിലുണ്ട്. എറണാകുളം, കൊച്ചി, വൈപ്പിൻ, പറവൂർ മണ്ഡലങ്ങളിൽ ലാറ്റിൻ കാത്തലിക് വോട്ടുകൾ നിർണായകമാണ്. സർക്കാറിെൻറ ഭരണ നേട്ടങ്ങളും കോട്ടങ്ങളും മറ്റ് ഘടകങ്ങളും അനുകൂലമായാൽ സഭയുടെ േവാട്ടുകൂടി ലഭിച്ചാൽ വിജയം ഉറപ്പെന്നതാണ് അവസ്ഥ. എറണാകുളം മണ്ഡലത്തിൽ സഭക്കു കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ രംഗത്തിറക്കി എൽ.ഡി.എഫിന് പതിവില്ലാത്തവിധം മത്സരവീര്യമുണ്ടാക്കാനായിട്ടുണ്ടെങ്കിലും വിജയത്തിലെത്തുമെന്ന് സൂചനയില്ല. തൃക്കാക്കരയിൽ പി.ടി തോമസ് എന്ന കരുത്തനായ യു.ഡി.എഫ് സ്ഥാനാർഥിയെ തളക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞെങ്കിലും എൽ.ഡി.എഫിലെ പുതുമുഖം ഡോ. ജെ. ജേക്കബിന് അതിലപ്പുറം പോകാൻ കഴിയുമോയെന്ന് കണ്ടറിയണം.
ആലുവയിൽ മുൻ യു.ഡി.എഫ് എം.എൽ.എയുടെ മകെൻറ ഭാര്യയെ സ്ഥാനാർഥിയാക്കി ഞെട്ടിച്ച ഇടതു മുന്നണിക്ക് പേക്ഷ വിജയം അത്ര അടുത്തല്ല. യാക്കോബായ സഭയുടെ വോട്ട് ഇടത്തേക്ക് ചാഞ്ഞാലും പിറവം കോട്ട പൊട്ടിച്ച് യു.ഡി.എഫിലെ അനൂപ് ജേക്കബിനെ പരാജയപ്പെടുത്താൻ പ്രയാസമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ സിന്ധുമോൾ ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പുതുമുഖമായ എൽ.ഡി.എഫിലെ എം.ടി. നിക്സൻ ശക്തനായ എതിരാളിയാണെങ്കിലും പറവൂരിൽ വി.ഡി സതീശന് വെല്ലുവിളിയായിട്ടില്ല. ഫലം പ്രവചിക്കാനാവാത്ത വിധം കടുത്ത പോരാട്ടമാണ് ജനതാദളിലെ ജോസ് തെറ്റയിലും നിലവിലെ എം.എൽ.എ റോജി എം. ജോണും തമ്മിൽ അങ്കമാലിയിൽ. കേരള കോൺഗ്രസ് എം സ്ഥാനാർഥി വെല്ലുവിളി ഉയർത്തുന്ന പെരുമ്പാവൂരിൽ വിജയിക്കാൻ യു.ഡി.എഫിെൻറ എൽദോസ് കുന്നപ്പിള്ളിക്ക് ജനപ്രിയ എം.എൽ.എ പ്രതിച്ഛായ മാത്രം മതിയാവില്ല. യാക്കോബായ, കാത്തലിക് വോട്ടുകൾ നിർണായകമാണിവിടെ.
യാക്കോബായ വോട്ടുകൾ നിർണായകമായ മൂവാറ്റുപുഴയിൽ നിലവിലെ എൽ.ഡി.എഫ് എം.എൽ.എയുടെ വികസന നേട്ടവും കോട്ടവും പ്രധാന ചർച്ച വിഷയമാണ്. യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തെപോലെ യാക്കോബായ വോട്ടുകളുടെ വിഹിതവും മികച്ച എം.എൽ.എ എന്ന പ്രതിച്ഛായയും ജനകീയതയും ചേർന്നാൽ കോതമംഗലത്ത് എൽ.ഡി.എഫിന് ജയിച്ചുകയറാമെങ്കിലും നാട്ടുകാരൻ തന്നെയായ യു.ഡി.എഫ് എതിരാളിക്കും വിജയത്തിലേക്കുള്ള ദൂരം തുല്യം. ധീവരനായ എൻ.ഡി.എ സ്ഥാനാർഥിക്ക് പോേയക്കാവുന്ന ഇടത് വോട്ടുകളാണ് വിജയം ഉറപ്പിക്കുേമ്പാഴും വൈപ്പിനിൽ എൽ.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ ഇടത് എം.എൽ.എ മത്സരിക്കുന്ന െകാച്ചി മണ്ഡലത്തിൽ മൂന്നാം കക്ഷികൾ പിടിക്കുന്ന വോട്ടും അടിയൊഴുക്കുകളുമാവും വിധി നിർണയിക്കുക. കോവിഡ് സ്ഥിരീകരിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മിണി പ്രചാരണത്തിൽനിന്ന് വിട്ടു നിൽക്കുകയാണ്.
തെരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുന്ന കളമശ്ശേരിയെന്ന യു.ഡി.എഫ് കോട്ട ഇളക്കിമറിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വിധിയറിയാൻ വോട്ടെണ്ണൽ വരെ കാത്തേ പറ്റൂ. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ കുന്നത്തുനാട്ടിൽ ട്വൻറി ട്വൻറി പിടിക്കുന്ന വോട്ടുകളും കടുത്ത മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബി.ജെ.പി വോട്ടുകളുമാവും വിജയഗതി നിർണയിക്കുക. കഴിഞ്ഞ തവണ 29,000 ലേറെ വോട്ടുകൾ നേടിയ ബി.ജെ.പിക്ക് അത് നിലനിർത്താനാവാതെ വരുകയും യു.ഡി.എഫിൽ പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകൾക്ക് തടയിടാനും കഴിഞ്ഞാൽ വിജയം യു.ഡി.എഫിനൊപ്പമാകും.
എറണാകുളം, ആലുവ, പറവൂർ, അങ്കമാലി, പിറവം, തൃക്കാക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് നേരിയ മുൻതൂക്കം പുലർത്തുേമ്പാൾ വൈപ്പിൻ, കൊച്ചി, കോതമംഗലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് മേൽെക്കെ. കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങൾ പ്രവചനാതീതം. എങ്കിലും നിശ്ശബ്ദ വോട്ടർമാരുടെ തീരുമാനവും അടിയൊഴുക്കുകളുമാകും അന്തിമ വിധി നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.