ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
തുടർഭരണത്തിെൻറ വിജയനക്ഷത്രം പ്രകാശിപ്പിക്കാൻ കാത്തിരിക്കുകയാണ് കൊല്ലത്തെ എൽ.ഡി.എഫ്. എന്നാൽ, തിരിച്ചുവരവിെൻറ ൈകയടയാളം പതിപ്പിക്കാനുള്ള കാരണങ്ങൾ ഇത്തവണയുണ്ടെന്ന ഉറപ്പിലാണ് യു.ഡി.എഫ്. അവർക്കൊപ്പം, കഴിഞ്ഞ തവണ ഒരിടത്ത് കിട്ടിയ രണ്ടാം സ്ഥാനം ഒന്നിലേക്കുയർത്തണമെന്ന ആഗ്രഹം ബി.ജെ.പിക്കുമുണ്ട്. 2016ൽ പതിനൊന്നിൽ പതിനൊന്നും കിട്ടിയ ഇടതിെൻറ ആത്മവിശ്വാസം കുറക്കാൻ യു.ഡി.എഫിനായിട്ടുണ്ട്. ചിലതെങ്കിലും നഷ്ടപ്പെേട്ടക്കുമോയെന്ന ആശങ്കയും അവർക്കുണ്ട്.
കരച്ചിലും ബഹളവുമൊക്കെയായി, ഒാടിത്തുടങ്ങാൻ പ്രയാസപ്പെെട്ടങ്കിലും ഇപ്പോൾ, കൊല്ലം റോഡിെൻറ വലതുവശത്ത് യു.ഡി.എഫുണ്ട്. ചിലയിടത്തെങ്കിലും ഇടതിന് ഒപ്പവും തൊട്ടടുത്തും തന്നെ. തുടർഭരണം, ഭരണത്തിലേക്കുള്ള തിരിച്ചുവരവ് ഇതുരണ്ടുമാണ്, എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പ്രചോദിപ്പിക്കുന്ന വികാരം. ഇത്തവണയും കൂടി കിട്ടിയാൽ, പിന്നെ എന്നും എന്ന് ഇടതുപക്ഷവും ഇപ്രാവശ്യമില്ലെങ്കിൽ, പിന്നെ ഒരിക്കലുമില്ല എന്ന് യു.ഡി.എഫും കരുതുന്നു. അതിനാൽ, തങ്ങളിലെ പിഴവുകൊണ്ട്, എതിരാളി മുന്നിൽ കയറരുതെന്ന ചിന്ത ഇരുകൂട്ടരും പ്രകടിപ്പിക്കുന്നു. അത് സത്യമെങ്കിൽ, അത്
തന്നെയാവും ഇരുകൂട്ടരുടെയും വിജയഘടകം. സ്ഥാനാർഥികൾ ഇരുകൂട്ടർക്കും ഗുണവും ദോഷവുമായിട്ടുണ്ട്. തീരമേഖലയാണ് യു.ഡി.എഫിെൻറ പ്രതീക്ഷയുടെ ഒരു ഘടകം. നിലവിലെ പൂജ്യത്തിൽ നിന്നുയർന്ന്, നാല് സീറ്റുവരെ അവർ പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളി, ചവറ, പിന്നെ കൊല്ലം, കുണ്ടറ, കുന്നത്തൂർ എന്നിവയെല്ലാം
കണക്കിൽപെടുന്നു. കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം എന്നിവിടങ്ങളിൽ നല്ല മത്സരമെന്നും വിലയിരുത്തുന്നു. യു.ഡി.എഫ് പറയുന്ന ചിലയിടങ്ങളിൽ നല്ല മത്സരമുണ്ടെന്ന് എൽ.ഡി.എഫും സമ്മതിക്കുന്നു. എന്നാൽ, അതൊന്നും തോൽവിക്കുള്ള കാരണമല്ല. കൂടുതൽ ജനങ്ങൾ അനുകൂലമാവുന്ന കാലത്ത്, തോൽവിയെക്കുറിച്ച് എന്തിന് ആശങ്കപ്പെടണമെന്നാണ് അവരുടെ ചോദ്യം. ബി.ജെ.പിയുടെ പ്രതീക്ഷ ചാത്തന്നൂരിലാണ്. അമിത് ഷാ വരെ അവിടെയെത്തി വോട്ടുചോദിച്ചു. അതേസമയം, മറ്റിടങ്ങളിൽ ബി.ജെ.പിയുടെ നിലപാട് ജയപരാജയങ്ങളെ നിർണയിക്കും. ബി.ഡി.ജെ.എസ് മത്സരിക്കുന്ന കുണ്ടറ, ഇരവിപുരം എന്നിവിടങ്ങളിൽ ബി.ജെ.പി മന്ദഗതിയിലാണ്.
മൂന്നു തെരഞ്ഞെടുപ്പുകളിലായി ഇടത് ആധിപത്യമാണിവിടെ. എന്നാൽ, യുഡി.എഫിന് പ്രവേശനമില്ലാത്തതല്ല ഒരിടവും. അതുപോലെ, കഴിഞ്ഞ നിയമസഭയിലുണ്ടായ ഇടതു മേൽക്കൈ ലോക്സഭയിൽ നഷ്ടമായി. എന്നാൽ, തദ്ദേശത്തിൽ ഇടത് അത് തിരിച്ചുപിടിച്ചു. ഇങ്ങനെ, മാറ്റങ്ങൾക്ക് വിധേയമാണ് ജില്ല. വിജയത്തിലേക്കെത്തുന്നുവെങ്കിൽ, സ്ഥാനാർഥികളാവും യു.ഡി.എഫിെൻറ െഎശ്വര്യമായി മാറുക. എന്നാൽ, എൽ.ഡി.എഫിെൻറ ബലം അവരുടെ രാഷ്ട്രീയ പിൻബലമാണ്. അത് മറികടക്കാനായാലാണ് യു.ഡി.എഫിന് വിജയക്കൈ കൊടുക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.