വേങ്ങര: മുസ്ലിം ലീഗിെൻറ പൊന്നാപുരം കോട്ടയെന്നു വിശേഷിപ്പിക്കപ്പെടുന്ന വേങ്ങര മണ്ഡലത്തിൽ ഇത്തവണയും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ലീഗിെൻറ ഉറച്ച മണ്ഡലത്തിൽ എൽ.ഡി.എഫിന് ഒരു സൗഹൃദമത്സരത്തിനപ്പുറമുള്ള പ്രതീക്ഷയില്ല.
2008ലെ മണ്ഡല പുനർനിർണയത്തോടെയാണ് വേങ്ങര നിലവിൽ വരുന്നത്. തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് മണ്ഡലം രൂപവത്കരിച്ചത്. 2011ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി 38,237 വോട്ടുകൾക്ക് ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിലിനെ പരാജയപ്പെടുത്തി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിലെ വേങ്ങര നിയോജക മണ്ഡലത്തിൽ ലീഗിലെ ഇ. അഹമ്മദ് എൽ.ഡി.എഫ് പ്രതിനിധി പി.കെ. സൈനബയെ 42,632 വോട്ടിെൻറ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ബാനറിൽ പി.കെ. കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സ്വതന്ത്രൻ പി.പി. ബഷീറിനെ 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി.
2017ൽ ഇ. അഹമ്മദ് എം.പി അന്തരിച്ച ഒഴിവിൽ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നു. നിയമസഭ സാമാജികത്വം രാജി വെച്ച പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചു. ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷ സ്ഥാനാർഥി എം.ബി. ഫൈസലിനേക്കാൾ 40,529 വോട്ടിെൻറ ഭൂരിപക്ഷം ഇൗ നിയോജകമണ്ഡലത്തിൽ മാത്രം നേടി.
കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ 2017ൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കെ.എൻ.എ. ഖാദർ 65,227 വോട്ടുകൾ നേടി. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിനെ 23,310 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തിലും യു.ഡി.എഫ് ആധിപത്യം നേടിയിരുന്നു. ചെറുപാർട്ടികൾക്കും സ്വാധീനമുള്ള മണ്ഡലത്തിൽ രണ്ടു പഞ്ചായത്ത് സമിതികളിൽ വെൽഫെയർ പാർട്ടിക്കും മൂന്ന് പഞ്ചായത്തുകളിൽ എസ്.ഡി.പി. ഐക്കും പ്രതിനിധികളുണ്ട്.
2011 നിയമസഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് - 63,138
കെ.പി. ഇസ്മായിൽ -എൽ.ഡി.എഫ് -24,901
ഭൂരിപക്ഷം- 38,237
2016 നിയമസഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -72,181
പി.പി. ബഷീർ -എൽ.ഡി.എഫ് -34,124
ഭൂരിപക്ഷം -38,057
2017 നിയമസഭ ഉപതെരഞ്ഞെടുപ്പ്
കെ.എൻ.എ. ഖാദർ -യു.ഡി.എഫ് -65,227
പി.പി. ബഷീർ -എൽ.ഡി.എഫ് -41,917
ഭൂരിപക്ഷം -23,310
2014 ലോക്സഭ
ഇ. അഹമ്മദ് -മുസ്ലീം ലീഗ് -60,323
പി.കെ. സൈനബ -സി.പി.എം -17,691
ഭൂരിപക്ഷം - 42,632
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -73,804
എം.ബി. ഫൈസൽ -എൽ.ഡി.എഫ് -33,275
ഭൂരിപക്ഷം - 40,529
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -82,388
വി.പി. സാനു -എൽ.ഡി.എഫ് -30,500
ഭൂരിപക്ഷം -51,888
2011 നിയമസഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് - 63,138
കെ.പി. ഇസ്മായിൽ -എൽ.ഡി.എഫ് -24,901
ഭൂരിപക്ഷം- 38,237
2016 നിയമസഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -72,181
പി.പി. ബഷീർ -എൽ.ഡി.എഫ് -34,124
ഭൂരിപക്ഷം -38,057
2017 നിയമസഭ ഉപതെരഞ്ഞെടുപ്പ്
കെ.എൻ.എ. ഖാദർ -യു.ഡി.എഫ് -65,227
പി.പി. ബഷീർ -എൽ.ഡി.എഫ് -41,917
ഭൂരിപക്ഷം -23,310
2014 ലോക്സഭ
ഇ. അഹമ്മദ് -മുസ്ലീം ലീഗ് -60,323
പി.കെ. സൈനബ -സി.പി.എം -17,691
ഭൂരിപക്ഷം - 42,632
2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -73,804
എം.ബി. ഫൈസൽ -എൽ.ഡി.എഫ് -33,275
ഭൂരിപക്ഷം - 40,529
2019 ലോക്സഭ
പി.കെ. കുഞ്ഞാലിക്കുട്ടി -യു.ഡി.എഫ് -82,388
വി.പി. സാനു -എൽ.ഡി.എഫ് -30,500
ഭൂരിപക്ഷം -51,888
2020 പഞ്ചായത്ത് കക്ഷി നില
1. എ.ആർ നഗർ
യു.ഡി.എഫ് -18
എൽ.ഡി.എഫ് -02
സ്വാതന്ത്രൻ -01
2. കണ്ണമംഗലം
യു.ഡി.എഫ് -16
എൽ.ഡി.എഫ് സ്വത. -03
സ്വതന്ത്രൻ -01
3. ഒതുക്കുങ്ങൽ
യു.ഡി.എഫ് -14
എൽ.ഡി.എഫ് -01
സ്വതന്ത്രർ -05
4. ഊരകം
യു.ഡി.എഫ് -23
സ്വതന്ത്രർ -03
എസ്.ഡി.പി.ഐ -01
5. വേങ്ങര
യു.ഡി.എഫ് -18
സ്വതന്ത്രർ -04
വെൽഫെയർ പാർട്ടി -01
6. പറപ്പൂർ
യു.ഡി.എഫ് -14
സ്വതന്ത്രർ -04
വെൽഫെയർ പാർട്ടി -01
1. എ.ആർ നഗർ
യു.ഡി.എഫ് -18
എൽ.ഡി.എഫ് -02
സ്വാതന്ത്രൻ -01
2. കണ്ണമംഗലം
യു.ഡി.എഫ് -16
എൽ.ഡി.എഫ് സ്വത. -03
സ്വതന്ത്രൻ -01
3. ഒതുക്കുങ്ങൽ
യു.ഡി.എഫ് -14
എൽ.ഡി.എഫ് -01
സ്വതന്ത്രർ -05
4. ഊരകം
യു.ഡി.എഫ് -23
സ്വതന്ത്രർ -03
എസ്.ഡി.പി.ഐ -01
5. വേങ്ങര
യു.ഡി.എഫ് -18
സ്വതന്ത്രർ -04
വെൽഫെയർ പാർട്ടി -01
6. പറപ്പൂർ
യു.ഡി.എഫ് -14
സ്വതന്ത്രർ -04
വെൽഫെയർ പാർട്ടി -01
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.