ചേലക്കര: ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന ചേലക്കര ഭാരതപ്പുഴയെയും വടക്കന്‍ മലനിരകളെയും കിഴക്കുപടിഞ്ഞാറ് ഭാഗങ്ങള്‍ പാലക്കാട് ജില്ലയെയും അതിരിടുന്നു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളാല്‍ ഇളകിമറിഞ്ഞ ചേലക്കരയുടെ മണ്ണ് ഇടതുപക്ഷത്തിന് സംശയരഹിതമായ അടിത്തറയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടവയാണ്. കെ. രാധാകൃഷ്ണനെന്ന സൗമ്യനായ കരുത്തൻ 1996ൽ ഇടത് വെന്നിക്കൊടി പാറിച്ചശേഷം യു.ഡി.എഫിന് ചേലക്കര ബാലികേറാമലയായി.
ഇടതുപക്ഷത്തോട് കൂറുപുലർത്തുന്ന കാർഷിക മേഖലയായ മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ യു.ഡി.എഫിന് കഠിന പ്രയത്നം നടത്തേണ്ടി വരും. തുടർച്ചയായി നാലുപ്രാവശ്യം കെ. രാധാകൃഷ്ണനെ തുണച്ച മണ്ഡലം 2016ൽ പുതുമുഖമായ യു.ആർ. പ്രദീപിെൻറ ഒപ്പം നിന്നു. മുഖ്യ എതിരാളിയായ യു.ഡി.എഫിലെ കെ.എ. തുളസിയെ 10,200 വോട്ടിെൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രദീപ് വിജയിച്ചത്.
തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേലക്കര നിയമസഭ മണ്ഡലം. 1965ല്‍ രൂപവത്കൃതമായ ചേലക്കര സംവരണ മണ്ഡലത്തില്‍ 1996 വരെ കൂടുതല്‍ തെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു വിജയം. 1965, 70, 77, 80 തെരഞ്ഞെടുപ്പുകളില്‍ കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനാണ് വിജയിച്ചത്. 2004 മുതല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും ചേലക്കരക്കാര്‍ പഴയ പാരമ്പര്യം ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് ചാഞ്ഞു.
മണ്ഡലത്തിൽ സർവസമ്മതനായി മാറിയ യു.ആർ. പ്രദീപ് തന്നെയാകും ഇത്തവണയും മത്സരിക്കാൻ സാധ്യത. അതേസമയം, മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യം പ്രദേശിക നേതൃത്വം മുന്നോട്ടുവെക്കുന്നുണ്ട്. യു.ഡി.എഫിൽനിന്ന് കെ.ബി. ശശികുമാർ, കെ.പി.സി.സി സെക്രട്ടറി, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.സി. ശ്രീകുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
മണ്ഡലചരിത്രം ഇതുവരെ
1965
കെ.കെ. ബാലകൃഷ്ണൻ (കോൺ) 17,283
സി.കെ. ചക്രപാണി (സി.പി.എം) 17,177
ഭൂരിപക്ഷം 106
1967
പി. കുഞ്ഞൻ -(സി.പി.എം) -21,175
കെ.കെ. ബാലകൃഷ്ണൻ -(കോൺ) -19,123
ഭൂരിപക്ഷം- 2052
1970
കെ.കെ. ബാലകൃഷ്ണൻ (കോൺ) 25,270
കെ.എസ്. ശങ്കരൻ -(സി.പി.എം)- 22,964
ഭൂരിപക്ഷം- 2306
1977
കെ.കെ. ബാലകൃഷ്ണൻ-(കോൺ) -34,460
കെ.എസ്. ശങ്കരൻ- (സി.പി.എം) -24,525
ഭൂരിപക്ഷം: 9935
1980
കെ.കെ. ബാലകൃഷ്ണൻ -(കോൺ)- 32,024
കെ.എസ്. ശങ്കരൻ -(സി.പി.എം)- 30,899
ഭൂരിപക്ഷം-1125
1982
സി.കെ. ചക്രപാണി -(സി.പി.എം)- 33,030
കൊല്ലിക്കത്തറ രവി -(എസ്.ആർ.പി) -30,907
ഭൂരിപക്ഷം- 2123
1987
ഡോ. എം.എ. കുട്ടപ്പൻ- (കോൺ) -44,011
കെ.വി. പുഷ്പ -(സി.പി.എം)- 36,260
ഭൂരിപക്ഷം -7751
1991
എം.വി. താമി -(കോൺ)- 47,790
സി. കുട്ടപ്പൻ -(സി.പി.എം) -43,429
ഭൂരിപക്ഷം- 4361
1996
കെ. രാധാകൃഷ്ണൻ -(സി.പി.എം) -44,260
ടി.എ. രാധാകൃഷ്ണൻ- (കോൺ)- 41,937
ഭൂരിപക്ഷം -2323
2001
കെ. രാധാകൃഷ്ണൻ -(സി.പി.എം) -56,451
കെ.എ. തുളസി -(കോൺ) -54,976
ഭൂരിപക്ഷം -1475
2006
െക. രാധാകൃഷ്ണൻ -(സി.പി.എം) -62,695
പി.സി. മണികണ്ഠൻ- (കോൺ) -48,066
ഭൂരിപക്ഷം- 14,629
2011
കെ. രാധാകൃഷ്ണൻ -(സി.പി.എം) -73,683
കെ.ബി. ശശികുമാർ -(കോൺ) -49,007
ഭൂരിപക്ഷം -24,676
2016
യു.ആർ. പ്രദീപ് (സി.പി.എം) -67,771
തുളസി - (കോൺ)- 57,571
ഭൂരിപക്ഷം -10,200
2019 ലോക്സഭ
രമ്യ ഹരിദാസ് -(കോൺ) -5,33,815
പി.കെ. ബിജു- 3,74,847
ഭൂരിപക്ഷം -1,58,968
പഞ്ചായത്ത് കക്ഷിനില
വരവൂർ
ആകെ: 14
എൽ.ഡി.എഫ്-11
യു.ഡി.എഫ്-1
ലീഗ്-1
മറ്റുള്ളവർ-1
തിരുവില്വാമല- 17
യു.ഡി.എഫ്-6
എൻ.ഡി.എ-6
എൽ.ഡി.എഫ്-5
പഴയന്നൂർ- 22
യു.ഡി.എഫ്-14
എൽ.ഡി.എഫ്-8
മുള്ളൂർക്കര-14
എൽ.ഡി.എഫ്-8
യു.ഡി.എഫ്-3
എൻ.ഡി.എ-3
ചേലക്കര -22
എൽ.ഡി.എഫ്-12
യു.ഡിഎഫ്-9
എൻ.ഡി.എ-1
കൊണ്ടാഴി-15
യു.ഡി.എഫ്-8
എൽ.ഡി.എഫ്-5
എൻ.ഡി.എ- 2
പാഞ്ഞാൾ -16
എൽ.ഡി.എഫ്-10
യു.ഡി.എഫ്- 4
എൻ.ഡി.എ-2
വളളത്തോൾ നഗർ - 16
എൽ.ഡി.എഫ്-15
എൻ.ഡി.എ-1
ദേശമംഗലം -15
യു.ഡി.എഫ് - 7
എൽ.ഡി.എഫ്- 7
മറ്റുള്ളവർ - 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.