തടവുകാരായ സഹോദരങ്ങളുടെ ആക്രമണത്തിൽ അസി. ജയിൽ ഓഫിസറുടെ കൈയൊടിഞ്ഞു

തടവുകാരായ സഹോദരങ്ങളുടെ ആക്രമണത്തിൽ അസി. ജയിൽ ഓഫിസറുടെ കൈയൊടിഞ്ഞു

കാക്കനാട്: എറണാകുളം ജില്ലാ ജയിലിൽ സംഘർഷം. റിമാൻഡ് തടവുകാരായ സഹോദരങ്ങളുടെ ആക്രമണത്തിൽ അസിസ്‌റ്റന്‍റ് ജയിൽ ഓഫിസർ അഖിൽ മോഹന്‍റെ വലതുകൈക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

അമ്പലമേട് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിലെ റിമാൻഡിലായ സഹോദരങ്ങളായ അഖിൽ ഗണേഷ്, അജിത് ഗണേഷ് എന്നിവരാണ് ജയിൽ ഓഫിസറെ ആക്രമിച്ചത്. സഹതടവുകാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അസിസ്‌റ്റന്‍റ് ജയിൽ ഓഫിസർ അഖിൽ മോഹനെ പ്രതികൾ തള്ളി താഴെയിട്ടത്. ഇതേതുടർന്ന് ചുവരിൽ ഇടിച്ച് കൈ ഒടിയുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിൽ മോഹന്‍റെ കൈക്ക് പ്ലാസ്റ്ററിട്ടു. മോഷണക്കേസിൽ അമ്പലമേട് പൊലീസ് ഒരു മാസം മുമ്പ് പിടികൂടിയ സഹോദരങ്ങളായ പ്രതികൾ പൊലീസിനെ ആക്രമിക്കുകയും സ്റ്റേഷനിലെയും ലോക്കപ്പിലെയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അജിത് ഗണേശ് 14 കേസിലും കാപ്പ പ്രകാരം തടവുശിക്ഷ ലഭിച്ചിട്ടുള്ള അഖിൽ ഗണേശ് 18 കേസിലും പ്രതികളാണ്. 

Tags:    
News Summary - Assistant Prison Officer's hand broken in attack by prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.