അതിരപ്പള്ളിയിൽ കാട്ടാന കാർ കുത്തിപ്പൊളിച്ചു; യാത്രക്കാർ​ രക്ഷപ്പെട്ടത് തലനാരിഴക്ക്

അതിരപ്പള്ളിയിൽ കാട്ടാന കാർ കുത്തിപ്പൊളിച്ചു; യാത്രക്കാർ​ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ: ആതിരപ്പള്ളി കണ്ണൻകുഴിയിൽ കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ 6.15നാണ് സംഭവം.

കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച് വാഹനം പൊന്തിച്ചു. ഡ്രൈവർ അഞ്ച് പേരാണ് സംഭവ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാൽ കാര്യമായി പരിക്കേറ്റില്ല. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്നു സംഘം. കണ്ണൻകുഴി സ്വദേശി അനിലിന്റെ കാറിൽ മരപ്പണിക്കാരാണ് ഉണ്ടായിരുന്നത്. 

Tags:    
News Summary - athirappalli wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.