കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എ.ടി.എമ്മുകൾ തകർത്ത മോഷ്ടാക്കൾ 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യ വണിെൻറ എ.ടി.എം തകർത്ത് 1,75, 500 രൂപയും കല്യാശ്ശേരിയിലെ എസ്.ബി.െഎ എ.ടി.എം തകർത്ത് 18 ലക്ഷത്തോളം രൂപയും കവർന്നതായാണ് പ്രാഥമിക നിഗമനം.
റൂമിെൻറ ഷട്ടർ താഴ്ത്തി ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഇരു എ.ടി.എമ്മുകളും പൂർണമായി തകർത്തത്. കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മിൽ രണ്ടു ദിവസം മുമ്പ് പണം നിറച്ചിരുന്നതായും നിലവിൽ 18 ലക്ഷത്തോളം രൂപയുള്ളതായും പണം നിക്ഷേപിച്ച ഏജൻസി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചയാണ് കവർച്ചകൾ നടന്നതെന്ന് കരുതുന്നു.
ഞായറാഴ്ച രാവിലെതന്നെ മാങ്ങാട് ഇന്ത്യ വൺ എ.ടി.എം തകർത്തതായി ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, കല്യാശ്ശേരി എസ്.ബി.ഐ എ.ടി.എമ്മിെൻറ ഷട്ടർ താഴ്ത്തിയ നിലയിലായതിനാൽ വൈകീട്ടുവരെ കവർച്ചയെപ്പറ്റി ആരും അറിഞ്ഞില്ല. മാങ്ങാട്ടെ കവർച്ചയെപ്പറ്റി അറിഞ്ഞ് എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന ഏജൻസി എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്.
കവർച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആൾത്താമസമുള്ള മുറിയിൽ കയറി കവർച്ചക്കു ശ്രമിച്ചെങ്കിലും ഉറക്കമുണർന്ന താമസക്കാർ ബഹളംവെച്ചതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. താമസക്കാർ കണ്ണപുരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി. തുടർന്ന് കവർച്ചസംഘം എത്തിയതായി കരുതുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തു. സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായി മുറിയിലെ താമസക്കാർ പറഞ്ഞു. കണ്ണൂരിൽനിന്ന് ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഇതേ എ.ടി.എമ്മിൽ രണ്ടാം തവണയാണ് കവർച്ച. രണ്ടുവർഷം മുമ്പും പണം കവർന്നിരുന്നു. കണ്ണപുരം എസ്.ഐ പരമേശ്വരെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.
എന്നാൽ, എസ്.ബി.ഐ എ.ടി.എം തകർത്തത് അറിഞ്ഞത് ഞായറാഴ്ച വൈകീട്ടായതിനാൽ അന്വേഷണം തിങ്കളാഴ്ച രാവിലെ നടക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണൂരിൽ നിന്ന് എസ്.പി അടക്കമുള്ളവർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.