കാസർകോട്: ഉപ്പളയിൽ എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന പണം കൈകാര്യം ചെയ്തതിൽ ഗുരുതരവീഴ്ചയെന്ന് പ്രാഥമിക അന്വേഷണ. എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ കരാറെടുത്ത ഏജൻസിയുടെ സ്വന്തം ഡ്രൈവറും ഗൺമാനും ഉണ്ടായില്ല എന്ന് മാത്രമല്ല. ധനകാര്യ ഏജൻസി ഉറപ്പു നൽകുന്ന സുരക്ഷയുള്ള വാഹനത്തിലുമായിരുന്നില്ല പണം കൊണ്ടുവന്നത്. റിട്ട മിലിട്ടറി ഉദ്യോഗസ്ഥരെയാണ് സുരക്ഷക്ക് തോക്ക് നൽകി നിയോഗിക്കുക. അങ്ങനെ ആരും വാനിൽ ഉണ്ടായില്ല. ഡ്രൈവർക്ക്പുറമെ മൂന്നുപേർ ഉണ്ടാകണം എന്ന നിബന്ധനയുംവേണം. പണം കൊണ്ടുപോകുന്നതിലുള്ള എല്ലാ ദൗർബല്യങ്ങളുംമനിലാക്കിയ ആൾ ആണ് പ്രതി എന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ ജീവനക്കാർക്കുള്ള ബന്ധം അന്വേഷണ പരിധിയിൽവരും. വാനിൽ ഉണ്ടായിരുന്നവരുടെ ഫോണുകൾ പൊലിസ് പിടിച്ചുവച്ചിട്ടുണ്ട്. ഇവർക്ക് മോഷ്ടാവുമായുള്ള ബന്ധം പരിശോധിക്കുന്നതിന് ഫോൺ സൈബർ സെല്ലിന് കൈമാറും.
മോഷണം നടത്തിയ ആളെ കണ്ടെത്തുക മാത്രമല്ല, അയാൾക്ക് പണം എത്തിച്ചവരുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. അതിന് പുറമെ സുരക്ഷകാര്യത്തിലുണ്ടായ വീഴ്ചക്ക് ധനകാര്യ മാനേജ്മെന്റായ സെക്യൂർ വാലൂവിനായിരിക്കും ഉത്തരവാദിത്തം. രാജ്യത്തെ തന്നെ മുൻനിര ധനകാര്യ ഏജൻസിയാണ് സെക്യൂർ വാല്യു എന്ന ധനകാര്യ സ്ഥാപനം. 2392 നഗരങ്ങളിലായി 38418 എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നത് ഈ ധനകാര്യ സ്ഥാപനമാണ്. 1800 ജീവനക്കാർ ഇതിനു വേണ്ടി മാത്രം ജോലി ചെയ്യുന്നുണ്ട്. അതിനു പുറമെ വലിയ സുരക്ഷയും വാനിൽ സി.സി.ടി.വി, ജി.പി.എസ് സംവിധാനങ്ങളും സ്ഥാപനം ഉറപ്പ് നൽകുന്നുണ്ട്. ഇത്രയും വലിയ ധനമാനേജ്മെന്റ് സ്ഥാപനം വളരെ ലാഘവത്തോടെ വാൻ കൈകാര്യം ചെയ്തതും അന്വേഷണ പരിധിയിൽ വരുമെന്ന് പൊലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.