കോട്ടയം: എ.ടി.എം കൗണ്ടർ കൊള്ളക്കായി കവർച്ച സംഘം എത്തിയത് രണ്ടു വാഹ നത്തിലാണെന്ന് സൂചന. കോട്ടയം മണിപ്പുഴയിൽനിന്ന് മോഷ്ടിച്ച വാഹനം കൂടാതെ മറ്റൊരു വാഹനം പ്രതികളുടെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കോട്ടയം മണിപ്പുഴയിൽനിന്ന് സംഘം മോഷ്ടിച്ച പിക്അപ് വാൻ തൃശൂർ ചാലക്കുടി ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മണിപ്പുഴയിൽനിന്ന് വാഹനം മോഷ്ടിക്കുേമ്പാൾ ഉണ്ടായിരുന്നത് എട്ടു ലിറ്റർ ഡീസലാണ്. ചാലക്കുടിയിൽ വാഹനം ഉപേക്ഷിക്കുേമ്പാൾ വാഹനത്തിനുള്ളിൽ അരടാങ്ക് ഡീസലും. ഇതേതുടർന്ന് പൊലീസ് സംഘം കോടിമത മുതൽ ചാലക്കുടിവരെയുള്ള പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വാഹനം ചാലക്കുടിയിൽ ഉപേക്ഷിച്ചത് അന്വേഷണസംഘത്തെ വഴിതെറ്റിക്കാനാണെന്നാണ് സംശയം. വാഹനം കണ്ടെത്തുേമ്പാൾ അന്വേഷണം അതിനു പിന്നാലെ പോകും. ഇൗസമയം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുങ്ങും.
ഇതിനായി പ്രത്യേക വാഹനങ്ങൾ പ്രതികൾ എത്തിച്ചിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഭിവാനിപ്പുർ ജില്ലയിലെ കൊള്ളക്കാരാണ് മോഷണത്തിനു പിന്നിലെന്നും സൂചനയുണ്ട്. ഗൂഗിൾ മാപ്പ് വഴി എ.ടി.എം കൗണ്ടറുകൾ കണ്ടെത്തി മോഷണം ആസൂത്രണം ചെയ്തെന്നാണ് പൊലീസ് നിഗമനം. 2017ൽ ആലപ്പുഴയിൽ നടന്ന സമാനസ്വഭാവമുള്ള മോഷണക്കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൗകേസിലെ മറ്റുപ്രതികളെ പിന്നീട് കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.