ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനായ ചെങ്ങന്നൂർ തിട്ടമേൽ കൊച്ചുപുരയ്ക്കൽ വീട്ടിൽ സന് തോഷ് കുമാറിനെ സംഘമായി എത്തിയ കഞ്ചാവ് മാഫിയ ഗുണ്ടകൾ മർദിച്ചു. കേരള കൗമുദി ചെങ്ങന്നൂ ർ ലേഖകനാണ് സന്തോഷ്.
പ്രതിയായ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം പുത്തൻവീട്ടി ൽപടി കടയ്ക്കലേത്ത് ജിത്ത് എന്നുവിളിക്കുന്ന ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 10ഒാടെ എം.സി റോഡിൽ പുത്തൻവീട്ടിൽപടി ഓവർബ്രിഡ്ജിന് സമീപം കൊയ്ത്തുമെതി യന്ത്രം അപകടത്തിൽപെട്ടതിെൻറ വാർത്തയും ചിത്രങ്ങളും ശേഖരിക്കുന്ന സമയത്ത് ഇതിനുസമീപം താമസിക്കുന്ന അഞ്ചംഗസംഘമാണ് സന്തോഷിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
പത്രലേഖകനാെണന്നും വാർത്തയെടുക്കാൻ വന്നതാണെന്നും പറഞ്ഞിട്ടും ഇവർ അക്രമം നിർത്തിയില്ല. അവശനിലയിലായ സന്തോഷിനെ പിന്നീട് നാട്ടുകാർ ചേർന്നാണ് ചെങ്ങന്നൂർ ജില്ല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മർദനത്തിൽ സന്തോഷിെൻറ കൈക്കും മുഖത്തിനും കാലിനും പരിക്കുണ്ട്. സംഭവത്തെതുടർന്ന് വീടിനു സമീപത്തുനിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുമ്പ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ ചെങ്ങന്നൂർ മീഡിയ സെൻറർ പ്രതിഷേധിച്ചു.
കേരളകൗമുദി ലേഖകനെ മർദിച്ച സംഭവത്തിൽ നഗരസഭ ചെയർമാൻ കെ. ഷിബുരാജൻ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.