അട്ടപ്പാടി ഭൂമി കൈമാറ്റം: ആധാരം എഴുത്ത് അസോസിയേഷൻ നൽകിയ പരാതി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറി

കോഴിക്കോട് : അട്ടപ്പാടിയിൽ മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ നിയമവിരുദ്ധമായി ഭൂമി കൈമാറ്റം നടക്കുന്നു വെന്ന ആധാരം എഴുത്ത് അസോസിയേഷന്റെ പരാതി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറിയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് അറിയിച്ചു. അട്ടപ്പാടിയിൽ നിന്ന് ലഭിച്ച പരാതി വളരെ ഗൗരവമുള്ളതാണ്. ആ നിലയിൽ അന്വേഷണം നടത്തുമെന്നും മാധ്യമം ഓൺലൈനോട് പറഞ്ഞു. 

അട്ടപ്പാടിയിൽ 2022, 2023, 2024 വർഷങ്ങളിൽ നൂറുകണക്കിന് ആധാരങ്ങളാണ് മണ്ണാർക്കാട് മൂപ്പിൽ നായരുടെ പേരിൽ നടന്നിരിക്കുന്നത്. മൂപ്പൻ നായർക്ക് കോഴിക്കോട് സാമൂതിരി രാജാവിന്റെ കാലത്ത് അട്ടപ്പാടിയിലെ ഭൂമിക്ക് മേൽ അധികരാമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് അട്ടപ്പാടിയുടെ ജന്മിയെന്ന നിലയിൽ മൂപ്പിൽ നാരായാണ് അട്ടപ്പാടിയിലെ മരങ്ങൾ മുറിച്ച് വിറ്റിരുന്നത്.

അട്ടപ്പാടിയുടെ ഭരണം ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയിരുന്നു മൂപ്പിൽ നായരാണ്. എന്നാൽ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന് ശേഷം മൂപ്പിൽ നായർക്ക് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാനാനില്ല. പരിധിയിൽ അധികം ഭൂമി കൈവശം വെച്ചിരുന്നവർ താലൂക്ക് ലാൻഡ് ബോർഡിൽ റിട്ടേൺ സർമിർപ്പിച്ച് ഭൂമിക്ക് ഇളവ് നേടിയിരുന്നു. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കടുംബം കൈവശമുള്ള ഭൂമിയുടെ കണക്ക് നൽകിയിട്ടില്ലെന്നാണ് റവന്യു വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്.

എന്നാൽ, അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂപ്പിൽ നായരുടെ തണ്ടപ്പേരിൽ നൂറകണക്കിന് ഏക്കർ ഭൂമി ഇന്നും കൈമാറ്റം ചെയ്യുന്നുണ്ട്. അട്ടപ്പാടിയിലെ ആറ് വില്ലേജിലും ഇങ്ങനെ ഭൂമി വിൽപ്പന തുടരുകയാണ്. ഈ നിയമവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ആധാരം എഴുത്ത് അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടത്.

ഷോളയൂർ വില്ലേജിൽ 2022, 2023 ,2024 വർഷങ്ങളിൽ മൂപ്പിൽ നായരുടെ തണ്ടപ്പേരിൽ നിരവധി സർവേ നമ്പരിൽ ഭൂമി കൈമാറ്റം നടത്തിയെന്ന് റവന്യു രേഖകളിൽ വ്യക്തമാണ്. ഷോളയൂർ വില്ലേജിലെ സർവേ നനമ്പർ 896ൽ 2022 ജനുവരി ആറിന് ഷോളയൂ൪, വെങ്കക്കടവ് ഡയാന ഫ്രാ൯സിസ് ഫ്രാൻസിസിസ് 32 ആർ ഭൂമി കൈമാറ്റം നടത്തി. ഏപ്രിൽ 23ന് എറണാകുളം, അശോകപുരം, കുന്നത്തുവീട്ടില്‍ പീറ്റര്‍ സേവ്യര്‍, മേരിപീറ്റര്‍ എന്നാവർ 80 ആർ ഭൂമി വിൽപ്പന നടത്തി. അതേദിവസം അന്നമനട മേനോക്കില്‍ രത്നമ്മ, സുകുമാരന്‍ എന്നിവർക്കും കൈമാറ്റം നടത്തി. ഏപ്രിൽ 29ന് നാല് കൈമാറ്റമാണ് സർവേ നമ്പർ 896ൽ നടന്നത്.

2023 ൽ മൂപ്പിൽ നായരുടെ പേരിൽ ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 896ൽ മാത്രം 26 ഭൂമി കൈമാറ്റങ്ങൾ നത്തിയെന്നാണ് റവന്യൂ രേഖകൾ വ്യക്തമാക്കുന്നത്. 2024 ലും ഇതേ സർവേ നമ്പരിൽ നിരവധി കൈമാറ്റങ്ങൾ നടന്നു. ഇതെല്ലാം മൂപ്പിൽ നായരുടെ തണ്ടപ്പേരിലാണ്. ആധാര എഴുത്ത് അസോസിയേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാൽ അട്ടപ്പാടിയിൽ ആദിവാസിഭൂമിയും വനഭൂമിയും സർക്കാർ പുറമ്പോക്കും കൈയേറുന്ന ഭൂമാഫിയ സംഘത്തിന്റെ നിയമവിരുദ്ധ പ്രവർത്തനം പുറത്ത് വരുമെന്നാണ് അസോസിയേഷന്റെ പ്രതീക്ഷ.  

Tags:    
News Summary - Attapadi land transfer: Complaint filed by Aadhaar Eshut Association has been forwarded to the IG of Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.