തളിപറമ്പിൽ യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ നേരെ ​കയ്യേറ്റശ്രമം

കണ്ണൂർ: തളിപറമ്പിൽ യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ നേരെ ​കയ്യേറ്റ ശ്രമം. ഉച്ചക്ക് 12 ഒാടെ തളിപറമ്പ്​ കട​േമ്പരിയിലെ 117ാം നമ്പർ ബൂത്ത് പരിസരത്താണ്​ സംഭവം.

ബൂത്തിൽ സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ടുചെയ്യുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇത്​ ​അന്വേഷിക്കാനാണ്​ യു.ഡി.എഫ്​ സ്​ഥാനാർഥിയായ അഡ്വ. വി.പി. അബ്​ദുൽ റഷീദ്​ എത്തിയത്​. ബൂത്തിന്​ സമീപത്തേക്ക്​ കടക്കാൻ ശ്രമിച്ച റഷീദിനെ സി.പി.എം പ്രവർത്തകർ തടയുകയും തള്ളിമാറ്റുകയും ചെയ്​തു.

ഇതോടെ സ്​ഥലത്തെത്തിയ യു.ഡി.എഫ്​ പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയായി. പൊലീസെത്തി പ്രവർത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.