കൊച്ചി: സംഗീത സംവിധായകൻ ജെറി അമല്‍ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം. സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് പണം തട്ടാനുള്ള ശ്രമം നടത്തിയത്. കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണിയെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70000 രൂപ തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
പണം പിൻവലിക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. അതിനാൽ പണം നല്‍കിയില്ല. എറണാകുളം നോര്‍ത്ത് പൊലീസിൽ ജെറി പരാതി നല്‍കി.
ബോംബെയിലെ ധാരാവിയിൽ നിന്നാണ് വിളിക്കുന്നതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു സംസാരംമെന്നും അദ്ദേഹം പറഞ്ഞു. വാട്ട്സ് ആപ്പ് വഴിയാണ് കോൾ വന്നതെന്നും സത്യമേവ ജയതേ എന്നതായിരുന്നു ചിത്രമെന്നും ജെറി അമല്‍ ദേവ് വ്യക്തമാക്കി.
കേസിൽ നിരപരാധിയാണെന്ന് തെളിയിക്കാൻ പണം അടക്കണമെന്നാണ് സംഘം പറഞ്ഞത്. ബാങ്കിൽ എത്തിയപ്പോൾ മാനേജറാണ് ഇത് തട്ടിപ്പാണെന്ന് പറഞ്ഞതെന്നും ജെറി അമല്‍ ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.