ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യക്കുനേരെ ക്രൂര ആക്രമണം നടത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് ഭർത്താവ് അറസ്റ്റിലായി. ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിക്കൊല്ലാനായിരുന്നു ഭർത്താവിന്‍റെ ശ്രമം. സംഭവത്തിൽ പാലോട് തെന്നൂർ സൂര്യകാന്തി നാലു സെന്‍റ് കോളനിയിലെ രാധാകൃഷ്ണൻ എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ഉഷക്കെതിരെയാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ആസിഡൊഴിച്ച ശേഷം കത്തികൊണ്ട് കുത്തി വീഴ്ത്തി ബൈക്കിൽ കയറി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ, നാട്ടുകാർ തടഞ്ഞ് പിടികൂടി ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ഭാര്യയെക്കുറിച്ചുള്ള സംശയവും ആക്സിഡന്‍റ് ക്ലെയിം തുക ലഭിക്കാൻ ഒപ്പ് ഇട്ട് നൽകാത്തതിലുള്ള ദേഷ്യവുമാണ് ക്രൂരതക്ക് കാരണം. പരിക്കേറ്റ ഉഷ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempt to kill wife by throwing acid on face; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.