ഗുജറാത്ത് നരഹത്യ വ്യാപിപ്പിക്കാനുള്ള ശ്രമം - സച്ചിദാനന്ദന്‍

തൃ​ശൂ​ർ: ഇ​ന്ത്യ എ​ന്ന ആ​ശ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ബ​ഹു​സ്വ​ര​ത എ​ന്ന സ​ങ്ക​ൽ​പ​ത്തി​ലാ​ണെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ. തൃ​ശൂ​ര്‍ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ല്‍കു​മാ​റി​ന്റെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ബ​ഹു​സ്വ​ര​ത​യു​ടെ ആ​ര​വം’ ക​ലാ​സാം​സ്കാ​രി​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ക്ഷ​സീ​യ​ശ​ക്തി വ​ള​ർ​ന്നു​ക​ഴി​ഞ്ഞ സ​മ​യ​ത്താ​ണ് നാം ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഗു​ജ​റാ​ത്തി​ലെ ന​ര​ഹ​ത്യ ഇ​ന്ത്യ​യി​ൽ വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​ർ​ഗീ​യ ശ​ക്തി​ക​ൾ.

ഇ​തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാം ​സ​ജീ​വ​മാ​ക​ണം. സ​മ​ത്വ​ത്തി​ലേ​ക്ക് ഇ​ന്ത്യ നീ​ങ്ങ​ണ​മെ​ന്നും മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ർ​ത്ത​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രേ​യൊ​രു പ​ക്ഷം ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് ന​മ്മു​ടെ പ്രാ​ഥ​മി​ക ക​ട​മ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Attempt to spread Gujarat homicide - Satchidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.