ഒല്ലൂർ: പുത്തൂർ നമ്പ്യാർ റോഡ് ഹരിത നഗർ കുഴിക്കാട്ട് വീട്ടിൽ ഫെബിനെ (21) വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റുമുക്ക് ആമ്പക്കാട്ട് വീട്ടിൽ ആദർശ് (21), നടത്തറ കൈതാരത്ത് വീട്ടിൽ ജോയൽ (18) എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പുത്തൂരിലെ ഫുട്ബാൾ ടർഫിൽ നടന്ന കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫെബിൻ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ ആദർശിനെതിരെ വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലും ജോയലിനെതിരെ മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും കൊലപാതകശ്രമം, അടിപിടി കേസുകൾ നിലവിലുണ്ട്. ആക്രമണത്തിന് ഇരയായ ഫെബിനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഒല്ലൂർ സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.