ബംഗളൂരു: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബംഗളൂരു എസ്.എം.വി.ടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഈ മാസം 22, 24 തീയതികളിൽ ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചത്.
ഒരു എ.സി. ടു ടയർ, 13 എ.സി. ത്രീ ടയർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകൾ ട്രെയിനിന് ഉണ്ടാകും. 23നും 25നും ഇവയുടെ മടക്കയാത്രയുമുണ്ടാകും.
എസ്.എം.വി.ടി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ (06501) രാത്രി 11.55ന് പുറപ്പെടും. രാത്രി 07.10ന് കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ബി. എക്സ്പ്രസ് സ്‌പെഷ്യൽ (06502) പിറ്റേന്ന് വൈകീട്ട് 04.30ന് ബെംഗളൂരുവിലെത്തും.
വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, ജൊലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.