ന്യൂഡൽഹി: ഇന്ധനവില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപവത്കരിക്കണമെന്ന ആവശ്യവുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) സുപ്രീംകോടതിയെ സമീപിച്ചു. വിപണിവിലയേക്കാൾ കൂടുതൽ തുക കൊടുത്ത് ഡീസൽ വാങ്ങേണ്ടിവരുന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ഇത്തരമൊരു ആവശ്യവുമായി പരമോന്നത കോടതിയിലെത്തിയത്.
തങ്ങളുടേതുപോലുള്ള ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ വിപണി വിലയേക്കാൾ കൂടുതൽ തുകക്കാണ് എണ്ണക്കമ്പനികൾ ഡീസൽ വിൽക്കുന്നത് എന്ന് ഹരജിയിൽ ചുണ്ടിക്കാട്ടി. നിലവിൽ ലിറ്ററിന് ആറ് രൂപയോളം ഡീസലിന് അധികം നൽകേണ്ടിവരുന്നു. ഇത് കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ദിവസംതോറും കെ.എസ്.ആർ.ടി.സി 4,10,000 ലിറ്റർ ഡീസൽ വാങ്ങുന്നുണ്ട്.
കൂടുതൽ വിലകൊടുത്ത് ഡീസൽ വാങ്ങുന്നതോടെ പ്രതിദിനം 19 ലക്ഷം രൂപയാണ് അധികം നൽകേണ്ടിവരുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.