തിരുവനന്തപുരം: ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഡിസംബർ ഒന്നിന് സമർപ്പിക്കുമെന്നും അതുവരെ ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ഓട്ടോ-ടാക്സി യൂനിയൻ നേതാക്കളെ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചയുടൻ മുന്നണി യോഗത്തിലും മന്ത്രിസഭയിലും അവതരിപ്പിച്ച് നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതിനെത്തുടർന്ന് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ 18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിെവച്ചു.
സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.