എ.വി. റസൽ സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലിനെ തെരഞ്ഞെടുത്തു. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനം ഏകകണ്oനയാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 38 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പുതിയതായി ആറ് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ബി. ശശി കുമാര്‍, സുരേഷ് കുമാര്‍, ഷീജാ അനില്‍, കെ.കെ. രഞ്ജിത്ത്, സുഭാഷ് ടി. വര്‍ഗീസ്, കെ. ജയകൃഷ്ണന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. നാല് ദിവസമായി നടന്നുവന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ചുവപ്പ് സേന മാര്‍ച്ചും പ്രകടനവും നടക്കും. പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Tags:    
News Summary - A.V. Russell CPM Kottayam District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.