ജോമോൻ, രാജു, അഖിൽ തോമസ്​, അസിൻ ജെ. അഗസ്റ്റിൻ, ദീപക്​ ജോൺ, ലോജി

വീണ്ടും ജയിലിൽ; ഏഴ് കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി

കോട്ടയം: ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സ്ഥിരംകുറ്റവാളികളായ ഏഴുപേർ വീണ്ടും ജയിലിൽ.

മീനച്ചിൽ തെങ്ങുംതോട്ടം പാറയിൽ ജോമോൻ (ഇരുട്ട് ജോമോന്‍ -42), കടപ്ലാമറ്റം വയല വാഴക്കാലയിൽ രാജു (കുട്ടൻ -47), രാമപുരം തട്ടാറയിൽ അഖിൽ തോമസ് (22), രാമപുരം ചിറയിൽ അസിന്‍ ജെ.അഗസ്ത്യൻ (24), കൊല്ലപ്പള്ളി തച്ചുപറമ്പിൽ ദീപക് ജോൺ (27),അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം കൊച്ചുപുരക്കൽ ആൽബിൻ കെ. ബോബൻ (24), ഐമനം ചിറ്റക്കാട്ട് കോളനിയിൽ പുളിക്കപറമ്പിൽ വീട്ടിൽ ലോജി (25)എന്നിവരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോടതി ജാമ്യംറദ്ദാക്കി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

കുപ്രസിദ്ധ കുറ്റവാളിയായ ജോമോന്‍ 2018ൽ പാലായിലെ ബാറിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഇതിൽ ജാമ്യംനേടി പുറത്തിറങ്ങിയശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എട്ടുകേസുകൾ നിലവിലുണ്ട്.

വധശ്രമം ഉൾപ്പെടെ ഏഴ് കേസുകളിൽ പ്രതിയായ രാജു 2019ൽ നടത്തിയ വധശ്രമ കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയശേഷം അടിപിടി കേസിൽ ഒന്നാം പ്രതിയായി. ഇതോടെ കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.

സ്വർണംമോഷ്ടിച്ച കേസിൽ പ്രതികളായ അഖിൽ തോമസും അസിൻ ജെ.അഗസ്റ്റിനും കോടതിയിൽനിന്ന് ജാമ്യത്തിൽ ഇറങ്ങുകയും തുടർന്ന് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇരുവർക്കുമെതിരെ നാല് കേസുകൾ വീതം നിലവിലുണ്ട്.

2021ൽ കുന്നപ്പിള്ളി ഭാഗത്ത് ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ദീപക് ജോൺ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ 10 കേസുകൾ നിലവിലുണ്ട്. ആൽബിൻ കെ.ബോബൻ നിലവിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. ഇയാള്‍ 2022ൽ പിടിച്ചുപറി കേസിലാണ് ജാമ്യത്തിൽ ഇറങ്ങിയത്.

തുടർന്ന് വീണ്ടും കുറ്റകൃത്യത്തിൽ ഏര്‍പ്പെടുകയും ജാമ്യം റദ്ദാക്കുവാന്‍ കോടതി ഉത്തരവാകുകയുമായിരുന്നു അസിൻ ജെ.അഗസ്റ്റിന്‍ ആഴ്ചയില്‍ രണ്ടുദിവസവും, ദീപക് ജോണ്‍ ആഴ്ചയില്‍ ഒരുദിവസവും പാലാ ഡിവൈ.എസ്.പി ഓഫിസിലെത്തി ഒപ്പിട്ടുവരികയായിരുന്നു.

ഇതിനിടയിലാണ് ഇവരുടെ ജാമ്യം റദ്ദാക്കിയത്. 2021ല്‍ മോഷണക്കേസിൽ പ്രതിയായതിനെ തുടർന്നാണ് ലോജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ ജാമ്യത്തിലിറങ്ങി കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് ഒരുവീട്ടിൽ അതിക്രമിച്ചുകയറി 84 വയസ്സുള്ള ആളെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുവേണ്ടി കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. ഇയാള്‍ക്ക് കോട്ട

Tags:    
News Summary - Back in jail-The bail of seven convicts was cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.