വലിയതുറ: വ്യാജ പാസ്പോര്‍ട്ടുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബംഗ്ലാദേശ് സ്വദേശിയെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. നാഗാബാദ് മദ്റസ മുറാദ് നഗര്‍ സുംല ജില്ലയില്‍ ദേബ് നാഥിനെ (30)യാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ച 1.20ന് തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേയ്ക്കുള്ള വിമാനത്തില്‍ പോകാനെത്തവേയാണ് ഇയാള്‍ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്.
വ്യാജ ആധാര്‍ ത്രിപുരയിലെ വിലാസത്തില്‍ നിർമിച്ച ശേഷം അതുപയോഗിച്ച് വ്യാജ പാസ്പോര്‍ട്ട് നിർമിക്കുകയായിരുന്നു. തുടര്‍ന്ന്, ത്രിപുരയില്‍നിന്ന് ബംഗ്ലൂരുവില്‍ എത്തി അവിടെനിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്തെത്തുകയായിരുന്നു. പാസ്പോര്‍ട്ട് വ്യാജമാണെന്ന് മനസിലാക്കിയ എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ തടഞ്ഞുവെച്ച ശേഷം വിവരം വലിയതുറ പൊലീസില്‍ അറിയിച്ചു.
തുടര്‍ന്ന് വലിയതുറ സി.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുളള സംഘമെത്തി ദേബ് നാഥിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പാസ്പോര്‍ട്ട് ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.