തൃശൂര്‍: കേരള ബാങ്കില്‍ വായ്പ ശരിയാക്കി നല്‍കിയതിന്റെ പേരിൽ ബാങ്ക് വൈസ് ചെയര്‍മാനും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ എം.കെ. കണ്ണനും കരുവന്നൂര്‍ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി സതീഷ് കുമാറും ലക്ഷങ്ങൾ തട്ടിയതായി പരാതി. വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വി.ബി. സിജിലാണ് പരാതിക്കാരൻ.
യൂക്കോ ബാങ്കിലുള്ള 17 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക തീര്‍ക്കാനും കേരള ബാങ്കില്‍നിന്ന് വായ്പയെടുക്കാനും സഹായിക്കാമെന്നും പറഞ്ഞാണ് സതീഷ്കുമാര്‍ സിജിലിനെ സമീപിച്ചത്. മണലൂരുള്ള സുഹൃത്താണ് സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത്.
തുടര്‍ന്ന് സതീഷ് കുമാറും ഇയാളുടെ സഹായി ജിജോറുമായി കണ്ണനെ സമീപിച്ചു. തൃശൂരിലെ പാർട്ടി ഓഫിസിൽ വെച്ച് അഞ്ച് ശതമാനം കമീഷന് ആവശ്യപ്പെട്ടു. യൂക്കോ ബാങ്കിലെ 17 ലക്ഷം അടച്ച സതീഷ്കുമാര്‍ തുടര്‍ന്ന് ആധാരം കേരള ബാങ്കില്‍ പണയം െവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. ഇതിൽ പലിശയും കമീഷനും എന്ന പേരില്‍ സതീഷ് കുമാര്‍ 30 ലക്ഷം എടുത്തു. ഇതില്‍നിന്ന് മൂന്നര ലക്ഷം എം.കെ. കണ്ണന് കൈമാറി.
ബാക്കി 40 ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചത്. വായ്പ തിരിച്ചടക്കാനാകാതെ വീണ്ടും കടക്കെണിയിലാണ് താനെന്നും സിജിൽ പറയുന്നു. സതീഷ് കുമാറുമായി ചേര്‍ന്ന് ഒരുസാമ്പത്തിക ഇടപാടും ഇല്ലെന്നാണ് കഴിഞ്ഞദിവസം എം.കെ. കണ്ണന് മാധ്യമങ്ങളോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.