സംസ്ഥാനത്ത്​ 22ന്​ ബാങ്ക്​ പണിമുടക്ക്​

തൃശൂർ: കനേഡിയൻ കമ്പനിയായ ഫെയർ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്​.ബി ബാങ്കിൽ (പഴയ കാത്തലിക്​ സിറിയൻ ബാങ്ക്​) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെ ഈമാസം 22ന്​ സംസ്ഥാനത്ത്​ ബാങ്ക്​ പണിമുടക്ക്​. 20 മുതൽ മൂന്ന്​ ദിവസങ്ങളിലായി സി.എസ്​.ബി ബാങ്കിൽ നടക്കുന്ന പണിമുടക്കിന്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്​.

ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയൻസ്​ (യു.എഫ്​.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന്​ എല്ലാ ട്രേഡ്​ യൂണിയ​ൻ സംഘടനകളും ഉൾപ്പെട്ട സമര സഹായ സമിതി രൂപവത്​കരിച്ചിട്ടുണ്ട്​.

20 മുതൽ മൂന്ന്​ ദിവസം സി.എസ്​.ബി ബാങ്കിലും 22ന്​ സംസ്ഥാനത്ത്​ എല്ലാ ബാങ്കിലും ഇടപാടുകൾ സ്​തംഭിക്കുമെന്ന്​ സമര സഹായ സമിതി ചെയർമാനും ​എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി കെ.പി. രാജേന്ദ്രനും ജനറൽ കൺവീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ മുൻ എം.പി കെ. ചന്ദ്രൻ പിള്ളയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Bank strike in the state on the 22nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.