മൂന്നാർ: മൂന്നാറിലെ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസുകാരെ പുറത്താക്കുമെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ എം.എം ഹസൻ. തിങ്കളാഴ്ച നടന്ന ജനകീയ സമിതിയുടെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് എ.കെ മണിയോട് പാർട്ടി വിശദീകരണം തേടും. എ.കെ മണി കൈയ്യേറ്റക്കാർക്ക് അനുകൂലമായി സംസാരിച്ചോ എന്ന് പരിശോധിക്കുമെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. കൈയ്യേറ്റം പുറത്തു കൊണ്ടു വരുന്ന മാധ്യമങ്ങൾക്കെതിരായ സി.പി.എം നിലപാട് ശരിയല്ലെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
പാതയോരത്തെ മദ്യശാലകൾ നിരോധിച്ച നടപടി സമ്പൂർണമായി നടപ്പാക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. പാതകളുടെ പേരു മാറ്റി കൊണ്ടുള്ള പരിഹാരമല്ല വേണ്ടതെന്നും ഹസൻ വ്യക്തമാക്കി.
കൈയ്യേറ്റ മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യാനെത്തിയാണ് കെ.പി.സി.സി അധ്യക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.