ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചുവെന്ന് മാണി സി. കാപ്പന്‍

പാലാ: രാമപുരം പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്‍റെ വോട്ട് കിട്ടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി.കാപ്പന്‍. ബി.ജെ.പ ി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷയെന്നും കാപ്പന്‍ പറഞ്ഞു. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോ ള്‍ എല്‍.ഡി.എഫ് ക്യാമ്പ് ആവേശത്തിലാണ്. ഇതുവരെ വോട്ടെണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിൽ ലീഡ് നേടി.

പാലാക്ക്​ മോചനം -മാണി സി. കാപ്പൻ
കോട്ടയം: 54 വർഷത്തെ രാഷ്​ട്രീയ അടിമത്തത്തിൽനിന്ന്​ പാലാക്ക്​ മോചനമായെന്ന്​ മാണി സി. കാപ്പൻ. ഇനി വികസനത്തി​​െൻറ നാളുകളാകും. എൽ.ഡി.എഫി​​െൻറ കൂട്ടായ പ്രവർത്തനത്തി​​െൻറ ഫലമാണ്​ വിജയം. സർക്കാറി​​െൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്​. പാലായിലെ ജനങ്ങൾക്ക്​ നന്ദി. 10,000 വോട്ടുകളുടെ ഭൂരിപക്ഷമാണ്​ പ്രതീക്ഷിച്ചത്​. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക്​ പോയതിനാലാണ്​ ഭൂരിപക്ഷം കുറഞ്ഞത്​. ജോസ്​ കെ. മാണിക്കെതിരെയുള്ള വിരോധം വോട്ടായി മാറിയിട്ടു​െണ്ടന്നും അദ്ദേഹം പറഞ്ഞു.

ആദ്യമത്സരത്തിൽ പരാജയപ്പെട്ടത്​ 7590 വോട്ടിന്​
കോട്ടയം: 2006ല്‍ കെ.എം. മാണിക്കെതിരെ നടത്തിയ ആദ്യമത്സരത്തിൽ മാണി സി. കാപ്പൻ പരാജയപ്പെട്ടത്​ 7590 വോട്ടിന്​. അന്ന്​ കാപ്പന്​ ലഭിച്ചത്​ 38,849 വോട്ടാണ്​. പിന്നീട്​ നടന്ന തെരഞ്ഞെടുപ്പിലും മാണിക്കെതിരെ കാപ്പൻ തന്നെ കളത്തിലിറങ്ങി. അന്ന്​ കെ.എം. മാണിയുടെ ഭൂരിപക്ഷം 5290 ആക്കാൻ കാപ്പന്​ കഴിഞ്ഞു. ആതെര​െഞ്ഞടുപ്പിൽ 55,980 വോട്ട്​ ലഭിച്ചു. 2016ലും ഇടതുമുന്നണി പരീക്ഷിച്ചത്​ കാപ്പനെ രംഗത്തിറക്കിയായിരുന്നു. അന്നും പരാജയപ്പെ​ട്ടെങ്കിലും കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 ആക്കി വിറപ്പിക്കാൻ കാപ്പനായി. അന്ന്​ ലഭിച്ച വോട്ട്​ 54,181 ആയിരുന്നു. നാലാം വട്ടവും മാണി സി. കാപ്പനെ തന്നെ ഇടതുമുന്നണി പരീക്ഷണത്തിനിറക്കി. ഇതു ശരിയായ തീരുമാനമെന്ന്​ വിവിധതലങ്ങളിൽ ചർച്ച സജീവമായിയിരുന്നു.


Tags:    
News Summary - BDJS vote Mani C Kappan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.